Breaking News

Trending right now:
Description
 
Oct 04, 2012

മദര്‍ ഹോസ്‌പിറ്റല്‍ സമരം: ഒത്തുതീര്‍പ്പു ചര്‍ച്ച പൊളിഞ്ഞു, നഴ്‌സുമാര്‍ ആശുപത്രി വളയും

image തൃശൂരിലെ മദര്‍ ഹോസ്‌പിറ്റലില്‍ കഴിഞ്ഞ ഒരു മാസമായി നടന്നുവരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വീണ്ടും പരാജയപ്പെട്ടു. ഇതേത്തുടര്‍ന്ന്‌ സമരം ശക്തമാക്കാന്‍ യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ തീരുമാനിച്ചു. തൃശൂരില്‍ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ പുതിയ തീരുമാനങ്ങളെടുക്കും. അടുത്ത ദിവസം തൃശൂര്‍ ജില്ലയിലെ എല്ലാ നഴ്‌സുമാരും മദര്‍ ഹോസ്‌പിറ്റല്‍ വളയും. ആശുപത്രിക്കു ചുറ്റും മനുഷ്യചങ്ങല തീര്‍ത്തു നടത്തുന്ന സമരം പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ ഉദ്‌ഘാടനം ചെയ്യും.