Breaking News

Trending right now:
Description
 
Apr 26, 2013

മുട്ടക്കറി

image
മുട്ട പുഴുങ്ങിയത്‌ - 4 എണ്ണം 
സവാള - 2 എണ്ണം നീളത്തില്‍ കനം കുറച്ച്‌ അരിഞ്ഞത്‌
ഇഞ്ചി - ഒരു ഇഞ്ച്‌ കഷണം നീളത്തില്‍ കനം കുറച്ച്‌ അരിഞ്ഞത്‌
വെളുത്തുള്ളി - 6 എണ്ണം നീളത്തില്‍ കനം കുറച്ച്‌ അരിഞ്ഞത്‌
പച്ചമുളക്‌ - 2 എണ്ണം നീളത്തില്‍ അരിഞ്ഞത്‌
തക്കാളി - 1 എണ്ണം വലുത്‌ കൊത്തിയരിഞ്ഞത്‌ 
കടുക്‌ - 1 സ്‌പൂണ്‍
മുളകുപൊടി - 1 സ്‌പൂണ്‍
മല്ലിപ്പൊടി - 1 സ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ സ്‌പൂണ്‍
ഗരം മസാല പൊടി - 1 സ്‌പൂണ്‍
ഉപ്പ്‌ പാകത്തിന്‌
വെളിച്ചെണ്ണ - 3 സ്‌പൂണ്‍
കറിവേപ്പില - 3 തണ്ട്‌
തേങ്ങ ചുരണ്ടി പിഴിഞ്ഞെടുത്ത ഒന്നാം പാല്‍ - 1 കപ്പ്‌ 
രണ്ടാം പാല്‍ - 1 കപ്പ്‌


എണ്ണ ചൂടായിക്കഴിയുമ്പോള്‍ കടുക്‌ ഇടുക. കടുക്‌ പൊട്ടിക്കഴിയുമ്പോള്‍ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌ എന്നിവ ചേര്‍ത്തു വഴറ്റുക. സവാള ബ്രൗണ്‍ നിറമാകുമ്പോള്‍ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഗരം മസാല പൊടി എന്നിവ ചേര്‍ത്തു മൂപ്പിക്കുക. മസാല മൂത്ത മണം വരുമ്പോള്‍ തക്കാളി ചേര്‍ത്തിളക്കുക. എണ്ണ തെളിഞ്ഞുകഴിയുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ത്തിളക്കി ഉപ്പും ചേര്‍ത്ത്‌ കറിവേപ്പിലയും ഇടുക. തിളച്ചുകഴിയുമ്പോള്‍ മുട്ട തൊണ്ടുകളഞ്ഞത്‌ ഇടുക. ഇതിലേയ്‌ക്ക്‌ ഒന്നാം പാല്‍ ചേര്‍ത്തിളക്കി നന്നായി ചൂടായിക്കഴിയുമ്പോള്‍ വാങ്ങാം.