Breaking News

Trending right now:
Description
 
Apr 26, 2013

ടൈറ്റന്‍ സൂപ്‌ അയണ്‍മാന്‍ വാച്ചുകള്‍ വിപണിയില്‍

image

ടൈറ്റന്‍ വാച്ചസിന്റെ കുട്ടികള്‍ക്കുള്ള ബ്രാന്‍ഡായ സൂപ്‌ പ്രമുഖ എന്റര്‍ടെയിന്‍മെന്റ്‌ കമ്പനിയായ മാര്‍വെല്‍ കോമിക്‌സ്‌ ഗ്രൂപ്പുമായി ചേര്‍ന്ന്‌ സൂപ്‌ അയണ്‍മാന്‍ വാച്ചുകള്‍ വിപണിയിലെത്തിച്ചു. മാര്‍വെല്‍ സ്റ്റുഡിയോയുടെ പ്രശസ്‌ത ചലച്ചിത്ര കഥാപാത്രമായ അയണ്‍മാനില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ട്‌ രൂപല്‍പന ചെയ്‌തവയാണ്‌ സൂപ്‌ അയണ്‍മാന്‍ വാച്ചുകള്‍.


ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി 895 രൂപ മുതല്‍ വിലയുള്ള 8 സ്‌പെഷ്യല്‍ എഡിഷന്‍ വാച്ചുകളാണ്‌ പുതിയ കളക്ഷനിലുള്ളത്‌. ചുവപ്പ്‌, നീല, മഞ്ഞ എന്നീ നിറങ്ങളില്‍ ലഭ്യമാണ്‌. എല്ലാ വേള്‍ഡ്‌ ഓഫ്‌ ടൈറ്റാന്‍ ഔട്ട്‌ ലെറ്റുകളിലും പ്രമുഖ മള്‍ട്ടിബ്രാന്‍ഡ്‌ സ്റ്റോറുകളിലും സൂപ്‌ അയണ്‍മാന്‍ വാച്ചുകള്‍ ലഭ്യമാണ്‌.