Breaking News

Trending right now:
Description
 
Apr 26, 2013

സാംസങില്‍ നിന്നും മെയ്‌ഡ്‌ ഫോര്‍ ഇന്ത്യ എല്‍ഇഡി ടെലിവിഷന്‍

image

ഡിജിറ്റല്‍ ടെക്‌നോളജി രംഗത്തെ മുന്‍നിരക്കാരായ സാംസങ്‌ ഇലക്‌ട്രോണിക്‌സ്‌ ഇന്ത്യന്‍ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്‌ രൂപകല്‍പന ചെയ്‌ത മെയ്‌ഡ്‌ ഫോര്‍ ഇന്ത്യ എല്‍ഇഡി ടെലിവിഷന്‍ സീരീസ്‌ വിപണിയിലെത്തിച്ചു. കണക്‌റ്റ്‌ ഷെയര്‍ ട്രാന്‍സ്‌ഫര്‍ സൗകര്യത്തോടുകൂടിയ രണ്ട്‌ യുഎസ്‌ബി പോര്‍ട്ടുകളാണ്‌ ഈ സീരീസിന്റെ പ്രത്യേകത.

പെന്‍ഡ്രൈവ്‌, സ്‌മാര്‍ട്ട്‌ ഫോണ്‍ മറ്റ്‌ സ്റ്റോറേജ്‌ ഡിവൈസുകള്‍ എന്നിവയിലുള്ള ഉള്ളടക്കം കപ്യൂട്ടറിന്റെ സഹായമില്ലാതെ തന്നെ പുതിയ മെയ്‌ഡ്‌ ഫോര്‍ ഇന്ത്യ എല്‍ഇഡി ടിവിയില്‍ ആസ്വദിക്കാനാവും. വോള്‍ട്ടേജ്‌ വ്യതിയാനങ്ങളേയും, മിന്നലിനേയും, ഹുമിഡിറ്റിയേയും പ്രതിരോധിക്കുവാനുള്ള ട്രിപ്പിള്‍ പ്രൊട്ടക്‌റ്റര്‍ സംവിധാനവും ഈ ടെലിവിഷനുകളിലുണ്ട്‌. 22 മുതല്‍ 46 ഇഞ്ച്‌ വരെ സ്‌ക്രീന്‍ സൈസില്‍ ലഭ്യമായ മെയ്‌ഡ്‌ ഫോര്‍ ഇന്ത്യ എല്‍ഇഡി ടെലിവിഷനുകളുടെ വില 15,900 മുതല്‍ 76,500 രൂപ വരെയാണ്‌.