Breaking News

Trending right now:
Description
 
Apr 26, 2013

റിമി ടോമി വസന്തോത്സവത്തിനുള്ള സാധകം തുടങ്ങിക്കഴിഞ്ഞു

മാത്യു മൂലേച്ചേരില്‍
image ന്യൂജേഴ്സി: കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ (കെഎഎന്‍ജെ) ഈ വര്‍ഷത്തെ വസന്തോത്സവത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മെയ് 27 - ന് കോള്‍ട്സ് നെക്ക് ഹൈസ്ക്കൂളില്‍ വച്ചു നടത്തപ്പെടുന്ന പ്രോഗ്രാമിന്റെ ടിക്കറ്റുകളുടെ ഭൂരിഭാഗവും ഇതിനോടകം തന്നെ വിറ്റഴിക്കാന്‍ സാധിച്ചതിലും പിന്നണി പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടെ പുരോഗമിച്ചു വരുന്നതിലുമുള്ള ചാരിതാര്‍ത്ഥ്യത്തിലാണ് സംഘാടകരെന്ന് കെഎഎന്‍ജെ മീഡിയ കോര്‍ഡിനേറ്റര്‍ ആന്‍ഡ് പബ്ലിസിറ്റി ചെയര്‍മാന്‍ തങ്കമണി അരവിന്ദന്‍ അറിയിച്ചു.
 
വസന്തോത്സവത്തിന്റെ ഈ വര്‍ഷത്തെ പ്രധാന ഇനമായ താര ആര്‍ട്സ് അണിയിച്ചൊരുക്കുന്ന റിമി ടോമി ഷോ താരപ്രഭയാലും സംഗീതം, നൃത്തം, ഹാസ്യം എന്നീ പരിപാടികളാലും ജനഹൃദയങ്ങളില്‍ ഹൃദ്യതയും ഗൃഹാതുരതയും ഉണര്‍ത്തുമെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.മൂന്നുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ പരിപാടികളില്‍ നിന്നും ചിലവ് കഴിച്ചെത്തുന്ന മുഴുവന്‍ തുകയും അസോസിയേഷന്റെ കേരള ഹൗസ് എന്ന ചിരകാല സ്വപ്നം സാക്ഷാത്ക്കരിക്കുവാന്‍ വിനിയോഗിക്കുമെന്നും, ഈ പരിപാടി ഒരു വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ സഹൃദയരായ എല്ലാ മലയാളി സോദരരെയും സൗഹാര്‍ദ്ദപൂര്‍വ്വം ക്ഷണിക്കുന്നതായും അസോസിയേഷന്‍ പ്രസിഡന്റ് മാലിനി നായര്‍ അറിയിച്ചതായി അവര്‍ പറഞ്ഞു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kanj.org

മാലിനി നായര്‍:   732-501-8647 

സണ്ണി വാലിപ്ലാക്കല്‍: 908-966-3701908-966-3701 

അലക്സ് മാത്യു: 973-464-1717 

ഷോണ്‍ ഡേവിസ്: 908-403-3273 

ജിബി തോമസ്: 914-573-1616