Breaking News

Trending right now:
Description
 
Apr 26, 2013

ഹില്ലാരിയുടെ പ്രസംഗത്തിന്‌ രണ്ടുലക്ഷം ഡോളര്‍

image മുന്‍ യുഎസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ഹില്ലരി ക്ലിന്റന്റെ പണം വാങ്ങിയുള്ള പ്രസംഗം ആരംഭിച്ചു . ഒരു പ്രസംഗത്തിനു രണ്ടുലക്ഷം ഡോളര്‍ ഫീസ്‌ വാങ്ങിയാണ്‌ ഹില്ലരി പ്രസംഗിക്കുന്നത്‌. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ ഉള്ള പ്രാസംഗകരില്‍ ഒരാളാണ്‌ യുഎസ്‌ മുന്‍പ്രഥമ വനിത കൂടിയായ ഹില്ലരി. പണം വാങ്ങിയുള്ള ഹില്ലരിയുടെ ആദ്യപ്രസംഗം ഡാളസിലെ നാഷണല്‍ മള്‍ട്ടിഹൗസിംഗ്‌ കൗണ്‍സിലാണെന്നാണ്‌ റിപ്പോര്‍ട്ട്‌. മുന്‍അമേരിക്കന്‍ പ്രസിഡന്റും ഹില്ലരിയുടെ ഭര്‍ത്താവുമായി ബില്‍ ക്ലിന്റണ്‍ 13 വര്‍ഷം മുമ്പ്‌ പണം വാങ്ങിയുള്ള പ്രസംഗം ആരംഭിച്ചിരുന്നു.