Breaking News

Trending right now:
Description
 
Apr 25, 2013

ചിക്കന്‍ കറി

image


ചിക്കന്‍ കഷണങ്ങളാക്കിയത്‌ - അര കിലോ
സവാള - 2 എണ്ണം പൊടിയായി അരിഞ്ഞത്‌
ഇഞ്ചി - ഒരു ഇഞ്ച്‌ കഷണം പൊടിയായി അരിഞ്ഞത്‌
വെളുത്തുള്ളി - 6 എണ്ണം പൊടിയായി അരിഞ്ഞത്‌
പച്ചമുളക്‌ - 3 എണ്ണം കനം കുറച്ച്‌ വട്ടത്തില്‍ അരിഞ്ഞത്‌
മുളകുപൊടി - 1 സ്‌പൂണ്‍
മല്ലിപ്പൊടി - 1 സ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ സ്‌പൂണ്‍
ഗരം മസാല പൊടി - 1 സ്‌പൂണ്‍
ഉപ്പ്‌ പാകത്തിന്‌
വെളിച്ചെണ്ണ - 4 സ്‌പൂണ്‍
കറിവേപ്പില - 3 തണ്ട്‌
കടുക്‌ - 2 സ്‌പൂണ്‍
ഉളളി - 2 എണ്ണം കനം കുറച്ച്‌ നീളത്തില്‍ അരിഞ്ഞത്‌
തേങ്ങ ചുരണ്ടി പിഴിഞ്ഞെടുത്ത ഒന്നാം പാല്‍ - 1 കപ്പ്‌ 
രണ്ടാം പാല്‍ - 1 കപ്പ്‌

മൂന്നു സ്‌പൂണ്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌ എന്നിവ ചേര്‍ത്തു വഴറ്റുക. സവാള ബ്രൗണ്‍ നിറമാകുമ്പോള്‍ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഗരം മസാല പൊടി എന്നിവ ചേര്‍ത്തു മൂപ്പിക്കുക. മസാല മൂത്ത മണം വരുമ്പോള്‍ ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്തിളക്കുക. ഇതിലേയ്‌ക്ക്‌ രണ്ടാം പാല്‍ ചേര്‍ത്തിളക്കി ഉപ്പും ചേര്‍ത്ത്‌ ചെറുതായില്‍ അടച്ചുവെച്ചു വേവിക്കുക. ചിക്കന്‍ നന്നായി വെന്തുകഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്തിളക്കി നന്നായി ചൂടായിക്കഴിയുമ്പോള്‍ വാങ്ങാം. 

ഒരു സ്‌പൂണ്‍ എണ്ണ ചൂടാക്കി കടുക്‌ പൊട്ടിക്കുക. ഇതിലേയ്‌ക്ക്‌ ഉള്ളി അരിഞ്ഞതും കറിവേപ്പിലയും ചേര്‍ക്കുക. ഉള്ളി ബ്രൗണ്‍ കളറായിക്കഴിയുമ്പോള്‍ വാങ്ങി കറിയുടെ മുകളില്‍ ഒഴിക്കുക.