Breaking News

Trending right now:
Description
 
Apr 24, 2013

വിദ്യാജ്യോതിയെയും വിദ്യാവര്‍ഷത്തെയും തോല്‌പിക്കാന്‍ പിന്നെയും ആറു ശതമാനം ബാക്കി

image ഇത്തവണയും എസ്‌എസ്‌എല്‍ സി പരീക്ഷ വിജയം തൊണ്ണൂറു ശതമാനം കടന്നു. പരീക്ഷയില്‍ കുട്ടികളെ വിജയിപ്പിക്കാന്‍ അധ്യാപകര്‍ കാണിക്കുന്ന ശുഷ്‌കാന്തി കാണുമ്പോള്‍ പണ്ട്‌ എസ്‌എസ്‌എല്‍ സിയക്ക്‌ സംപൂജ്യരായി സ്‌കൂളിനോട്‌ വിട പറഞ്ഞവരുടെ കണ്ണില്‍ വെള്ളം പൊടിയും. പഠിക്കാന്‍ പിന്നോക്കം നില്‌ക്കുന്നവര്‍ക്ക്‌ അധ്യാപകര്‍ നാലു മണി കഴിഞ്ഞ്‌ പ്രത്യേക കോച്ചിങ്ങാണ്‌ കുട്ടികള്‍ക്ക്‌ നല്‌കുന്നത്‌. ഉണ്ടം പൊരിയും ചായയുമായി പഞ്ചായത്തുകള്‍ പഠിക്കെടാ മോനെ എന്ന്‌ പറഞ്ഞ്‌ കാവല്‍ നില്‌ക്കുന്നു. എന്നിട്ടും പഠിക്കാത്തവനെ ജയിപ്പിക്കാന്‍ സ്‌കൂള്‍ മാഷുമാര്‍ മറ്റൊരു സൂത്ര പണിയും കണ്ടു പിടിച്ചു . പഠന പിന്നോക്കകാരാണെന്ന്‌ കാണിച്ച്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‌കുന്നു. അവരുടെ പരിക്ഷ പേപ്പര്‍ വാല്യുവേഷന്‍ വേറെയാണ്‌. ഇതില്‍ കള്ളത്തരമുണ്ടെന്നും അതിനാല്‍ പിന്നോക്കക്കാരില്‍ ഉയര്‍ന്ന മാര്‍ക്ക്‌ ലഭിച്ചവരുടെ പേപ്പര്‍ പുന പരിശോധിക്കുമെന്നും അറിയിപ്പ്‌ ഉണ്ടായിരുന്നു. അല്ല ഇത്രയും കാര്യങ്ങള്‍ ചെയ്‌തിട്ടും  പിന്നെയും തോല്‌ക്കാന്‍ ആറു ശതമാനം ബാക്കി.

കോട്ടയം ജില്ലാ പഞ്ചായത്ത്‌ 1369250 രൂപയാണ്‌ വിദ്യജ്യോതി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഠന നിലവാരം ഉയര്‍ത്തുന്നതിനായി ചിലവഴിച്ചത്‌. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക്‌ പ്രത്യേക പരീശീലനം നല്‌കുന്നതിനാണ്‌ പണം പ്രധാനമായും ചിലവഴിച്ചത്‌. ചില പഞ്ചായത്തുകള്‍ ഒന്നര ലക്ഷം രൂപ മുതല്‍ മൂന്ന്‌ ലക്ഷം രൂപ വരെയാണ്‌ ഈ ഇനത്തില്‍ ചിലവഴിക്കുന്നത്‌.

ഇത്തവണ നൂറ്‌ ശതമാനം പരാജയത്തില്‍ നിന്ന്‌ കരകയറി നൂറ്‌ ശതമാനം വിജയമധുരം നുകരുന്ന ഈരാറ്റുപേട്ട ഗവണ്‍മെന്റ്‌ ഹൈസ്‌കൂളിന്റെ വിജയത്തിന്‌ തിളക്കം കൂടും. ക്ലാസ്‌ില്‍ നിന്ന്‌ കുട്ടികള്‍ ഇടയ്‌ക്ക്‌ അപ്രത്യക്ഷരാകുകയും ചുമട്ട്‌ തൊഴിലില്‍ ഏര്‍പ്പെട്ട്‌ പണം ഉണ്ടാക്കുവാന്‍ വിധിക്കപ്പെട്ടവരുമായിരുന്നു പണ്ട്‌. എന്നാല്‍ കാലം മാറി. കുട്ടികളെ ജയിപ്പിച്ചിട്ടേയുള്ളുവെന്ന മാഷുമാരുടെ വാശിയ്‌ക്ക്‌ കുട്ടികളും കൂടെ നിന്നു. എന്തായാലും പരീക്ഷ എഴുതിയ പതിനാറ്‌ കുട്ടികളില്‍ പതിനാറു പേരും വിജയിച്ചു. 

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അറുപത്‌ ശതമാനം കുട്ടികളും പത്താം ക്ലാസ്‌ കൊണ്ട്‌ പഠനം അവസാനിപ്പിക്കുന്നവരായിരുന്നു.