Breaking News

Trending right now:
Description
 
Apr 24, 2013

ഗാള്‍വേ സെന്റ്‌ ജോര്‍ജ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ സുവിശേഷ മഹായോഗവും വി. ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മ്മപ്പെരുന്നാളും ഏപ്രില്‍ 26, 27 തിയതികളില്‍

Nobi C Mathew
image ഗാള്‍വേ സെന്റ്‌ ജോര്‍ജ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ സുവിശേഷ മഹായോഗവും വി. ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മ്മപ്പെരുന്നാളും ഏപ്രില്‍ 26, 27 (വെള്ളി, ശനി) തിയതികളില്‍ ആഘോഷിക്കപ്പെടുന്നു. 

വെള്ളിയാഴ്‌ച വൈകുന്നേരം 4.30 -ന്‌ കൊടി ഉയര്‍ത്തല്‍, 4.45-ന്‌ സന്ധ്യാനമസ്‌കാരം, 5.30 -ന്‌ ഫാ. കുര്യാക്കോസ്‌ പ്ലാംപറമ്പില്‍(പുതുപ്പള്ളി സെന്റ്‌ ജോര്‍ജ്‌ പാത്രിയര്‍ക്കല്‍ പള്ളി വികാരി) നേതൃത്വം കൊടുക്കുന്ന സുവിശേഷ മഹായോഗം.

ശനിയാഴ്‌ച രാവിലെ 9.30-ന്‌ പ്രഭാതപ്രാര്‍ഥന, തുടര്‍ന്ന്‌ ഫാ. കുര്യാക്കോസ്‌ പ്ലാംപറമ്പിലിന്റെ നേതൃത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന, തുടര്‍ന്ന്‌ ആഘോഷമായ റാസ കുരിശിന്‍തൊട്ടിയിലേയ്‌ക്ക്‌ നടത്തപ്പെടുന്നു. തുടര്‍ന്ന്‌ ആശീര്‍വാദം, ലേലം, നേര്‍ച്ച വിളമ്പ്‌, കൊടിയിറക്ക്‌. 

പെരുന്നാള്‍ ശുശ്രൂഷകളും സുവിശേഷ മഹായോഗവും ഗാള്‍വേ ലിമറിക്‌ റോഡിലുള്ള ക്ലാരിന്‍ ബ്രിഡ്‌ജ്‌ പള്ളി പാരീഷ്‌ ഹാളില്‍വച്ച്‌ നടത്തപ്പെടുന്നു. 

വികാരി ഫാ. ജോര്‍ജ്‌ പാറോക്കാട്ടില്‍, ട്രസ്‌റ്റി വിനോദ്‌ ജോര്‍ജ്‌ എന്നിവരുടെ നേതൃത്വത്തില്‍ പെരുന്നാള്‍ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.