Breaking News

Trending right now:
Description
 
Apr 24, 2013

താമ്പാബേ മലയാളി അസോസിയേഷന്‍ വാര്‍ഷിക പിക്നിക്കും മെഡിക്കല്‍ ക്യാമ്പും ഏപ്രില്‍ ഇരുപത്തിഏഴിന് ശനിയാഴ്ച

Jain Mundackal
image

താമ്പാ: താമ്പാ ബേ മലയാളി അസോസിയേഷന്‍റെ (ടി. എം. എ.) ഈ വര്‍ഷത്തെ പിക്നിക്കും മെഡിക്കല്‍ ക്യാമ്പും ഏപ്രില്‍ ഇരുപത്തി ഏഴിന് ശനിയാഴ്ച ന്യൂ പോര്‍ട്ട്‌റിച്ചിയിലുള്ള സ്ടാര്‍കീ പാര്‍ക്കില്‍ വെച്ച് നടത്തുന്നതാണെന്ന് ടി. എം. എ പ്രസിഡന്ടു ജോസ് മാധവപ്പള്ളിലും സെക്രട്ടറി നെവിന്‍ ജോസും പ്രസ്താവിച്ചു. താമ്പാബേയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികളെയും പ്രസ്തുത പരിപാടികളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ജോബി കളപ്പുരക്കല്‍, സംഗീത് മാത്യുസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

Address: 10500 Wilderness Park Boulevard, New Port Richey, FL 34655