Breaking News

Trending right now:
Description
 
Apr 24, 2013

കറുത്ത ഫിലിം ഒട്ടിച്ച കാറുകള്‍ക്ക്‌ അപകടം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ്‌ കൊടുക്കരുതെന്ന്‌ കേന്ദ്ര ഗതാഗത മന്ത്രാലയം

image ന്യൂഡല്‍ഹി: കറുത്ത ഫിലിം ഒട്ടിച്ച കാറുകള്‍ക്ക്‌ അപകടം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ്‌ കൊടുക്കരുതെന്ന്‌ കേന്ദ്രം ഗവണ്‍മെന്റ്‌. ഇതുസംബന്ധിച്ച്‌ ഗതാഗത മന്ത്രാലയവും ഇന്‍ഷുറന്‍സ്‌ റെഗുലേറ്ററി അതോറിറ്റിയും ധാരണയിലെത്തി. കറുത്ത പേപ്പര്‍ ഒട്ടിക്കുന്ന വാഹനങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന്‌ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

വാഹനങ്ങളില്‍ കൂളിംഗ്‌ പേപ്പറുകള്‍ ഒട്ടിക്കരുത്‌ എന്നുള്ള കോടതി വിധി പൂര്‍ണമായി നടപ്പാക്കാന്‍ ഇഇതുപരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ്‌ വാഹന ഇന്‍ഷുറന്‍സ്‌ ചട്ടങ്ങളിലുള്ള നിയന്ത്രണവുമായി കേന്ദ്ര മന്ത്രാലയം ഇടപെടുന്നത്‌.

അതുപോലെ തെറ്റ്‌ ആവര്‍ത്തിക്കുന്ന വണ്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നും കേന്ദ്രമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.