Breaking News

Trending right now:
Description
 
Apr 23, 2013

ഭാഷാസ്‌നേഹത്തിന്റെ അഞ്ചുവര്‍ഷങ്ങള്‍ പിന്നിട്ട്‌ സിഡ്‌നിയിലെ ബാലകൈരളി

image പുതുതലമുറയെ മലയാളം പഠിപ്പിക്കാന്‍ സിഡ്‌നിയില്‍ ഒരു പാഠശാല. മലയാളഭാഷയും സംസ്‌കാരവും കുട്ടികളെ പഠിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ബാലകൈരളി ഇപ്പോള്‍ അഞ്ചുവര്‍ഷം പിന്നിട്ടു. സിഡ്‌നിയിലെ പ്ലംറ്റണ്‍ ഹൗസ്‌ സ്‌കൂളിലാണ്‌ ബാലകൈരളി പ്രവര്‍ത്തിക്കുന്നത്‌.

പുതിയ ലോകത്തിന്റെ വ്യഗ്രതയില്‍ കുട്ടികളെ സ്വന്തം ഭാഷയു സംസ്‌കാരവും പഠിപ്പിച്ചു കൊടുക്കാന്‍ പലരും മുതിരാറില്ല. ഈ തിരിച്ചറിവില്‍നിന്നാണ്‌ മാതൃഭാഷ കുട്ടികള്‍ക്കു പകര്‍ന്നു നല്‌കാനും മലയാളത്തിന്റെ സംസ്‌കാരം പഠിപ്പിച്ചുകൊടുക്കാനുമായി ഒരുസംഘം ഭാഷാസ്‌നേഹികള്‍ മുന്നിട്ടിറങ്ങിയത്‌. വിഷുദിനത്തിലായിരുന്നു തുടക്കം.

ഇതിനകം അറുപതിലധികം കുട്ടികള്‍ ഭാഷാപഠനത്തില്‍ പങ്കാളികളായി. മലയാളം പഠിപ്പിക്കാന്‍ പലരും മുന്നോട്ടുവരുന്നു. നടത്തിപ്പിനുള്ള തുകയല്ലാതെ മറ്റൊന്നു പ്രതിഫലമായി കൈപ്പറ്റാതെയാണ്‌ ബാലകൈരളി പ്രവര്‍ത്തിക്കുന്നത്‌. എഴുപതു കിലോമീറ്റര്‍ കാറോടിച്ച്‌ ബാലകൈരളിയില്‍ പഠനത്തിനായി കുട്ടികളെ എത്തിക്കുന്ന മാതാപിതാക്കളുണ്ട്‌. നാല്‍പതു കിലോമീറ്റര്‍ യാത്ര ചെയ്‌ത്‌ പഠിപ്പിക്കാനെത്തുന്ന അദ്ധ്യാപകരും ബാലകൈരളിയുടെ മുതല്‍ക്കൂട്ടാണ്‌. ആഴ്‌ചയില്‍ രണ്ടുമണിക്കൂര്‍ മാത്രമാണ്‌ പഠനം. വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം നേടിയ അറിവുകള്‍ പരീക്ഷയിലൂടെ തെളിയിക്കാന്‍ അവസരമുണ്ട്‌. മുതിര്‍ന്ന കുട്ടികള്‍ക്കായും മലയാളം ക്ലാസുകള്‍ ആരംഭിക്കാന്‍ ബാലകൈരളിക്ക്‌ പരിപാടിയുണ്ട്‌.

Address:

327 Rooty Hill Road North, Plumpton NSW 2761