Breaking News

Trending right now:
Description
 
Apr 23, 2013

ഇന്ത്യാ പ്രസ്സ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക 'മാധ്യമശ്രീ' അവാര്‍ഡ്‌ നിശ മലയാളം ടിവി യില്‍ ഏപ്രില്‍ 27-ന്‌ 3 മണിക്ക്‌

Anil Pennukkara
image ന്യൂയോര്‍ക്ക്‌ : അമേരിക്കയിലെ അച്ചടി ദൃശ്യ മാധ്യമ പ്രവര്‍ത്തകരുടെ ഏക സംഘടനയായ ഇന്ത്യാ പ്രസ്സ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ രണ്ടാമത്‌ 'മാധ്യമശ്രീ' പുരസ്‌കാര വിതരണത്തിന്റെ പൂര്‍ണ്ണ സംപ്രേഷണം അമേരിക്കയിലെ ഏക മലയാളം ചാനലായ മലയാളം ടിവി യില്‍ ഏപ്രില്‍ 27-ന്‌ 3 മണിക്ക്‌ സംപ്രേഷണം ചെയ്യുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയന്‍, കേന്ദ്രമന്ത്രി ഇ അഹമ്മദ്‌, വി ഡി സതീശന്‍ എംഎല്‍എ, ബാബു പോള്‍ ഐഎഎസ്‌, തോമസ്‌ ജേക്കബ്‌, ശ്രീകണ്‌ഠന്‍ നായര്‍, ഡി വിജയമോഹന്‍, ടി എന്‍ ഗോപകുമാര്‍, രാജന്‍ പൊതുവാള്‍, വീണാ ജോര്‍ജ്‌ തുടങ്ങി രാഷ്ട്രീയ മാധ്യമ സാമസ്‌കാരിക സാഹിത്യ പ്രതിഭകള്‍ സമകാലിക വിഷയങ്ങളെ അധികരിച്ചു പ്രസംഗിക്കുന്നു. 



ഐപിസിഎന്‍എ പ്രസിഡന്റ്‌ മാത്യു വര്‍ഗ്ഗീസ്‌, ജനറല്‍ സെക്രട്ടറി മധുരാജന്‍, ട്രഷറര്‍ സുനില്‍ തൈമറ്റം, ബിജു കിഴക്കേക്കൂറ്റ്‌, ജോര്‍ജ്‌ കാക്കനാട്ട്‌, സുനില്‍ ട്രൈസ്‌റ്റാര്‍ തുടങ്ങിയ സംഘടനാ ഭാരവാഹികളും ഫൊക്കാന, ഫോമാ എന്നിവയുടെ നേതാക്കള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവരും അവാര്‍ഡ്‌ നിശയില്‍ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 

1-732-648-0576
www.miptv.us