Breaking News

Trending right now:
Description
 
Apr 23, 2013

ഫെറാറി ഓടിച്ചുകൊണ്ട്‌ കൊച്ചുകുട്ടികള്‍, ട്രാഫിക്‌ പോലീസ്‌ പിടികൂടി

image തൃശൂര്‍: കളിപ്പാട്ടം ഓടിക്കുന്ന ലാഘവത്തോടെ രണ്ട്‌ കൊച്ചു കുട്ടികള്‍ തൃശൂരിലെ ശോഭ സിറ്റിയിലെ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ സൂപ്പര്‍ കാറായ ഫെറാറി അതിവേഗതയില്‍ ഓടിച്ചു രസിക്കുന്നു. കാണികളായി കൊച്ചു കുട്ടികളും കുട്ടി ഡ്രൈവര്‍മാരുടെ അമ്മയും.

ഡ്യൂട്ടി കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന ട്രാഫിക്‌ എസ്‌ ഐ ഉണ്ണ്‌കൃഷ്‌ണന്‍ ഈ കാഴ്‌ച കണ്ടു കുട്ടികളെ പ്രോത്സാഹിപ്പിച്ചില്ല. പകരം കുട്ടികള്‍ അതിവേഗതയിലുള്ള അപകടകരമായ ഡ്രൈവിങ്ങ്‌ നടത്തിയതിന്‌ കുട്ടികളുടെ പിതാവും കാറുടമയുമായ മുഹമ്മദ്‌ നിസാമിനെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു.

മാതാപിതാക്കള്‍ തങ്ങളുടെ പൊങ്ങച്ചത്തിന്‌ കുരുന്നുകളെ ഇരയാക്കുമ്പോള്‍ കുട്ടികളുടെ മാത്രമല്ല വഴിയാത്രക്കാരുടെയും ജീവനാണ്‌ അപകടത്തിലാകുന്നത. പത്തും എട്ടും വയസുള്ള രണ്ട്‌ കുഞ്ഞുങ്ങള്‍ തനിച്ച്‌ ശോഭ സിറ്റിയിലൂടെ വണ്ടി ഓടിച്ചു മിന്നും പ്രകടനങ്ങള്‍ കാഴ്‌ച വച്ചത്‌. അമ്മ റോഡില്‍ മക്കളുടെ പ്രകടനം മൊബൈലില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു. കാഴ്‌ചക്കാരായി കുറെ കുട്ടികള്‍ റോഡിലും ഉണ്ടായിരുന്നു.

26 സൂപ്പര്‍ കാറുകളുടെ ഉടമസ്ഥനായ പ്രവാസി വ്യവസായി മുഹമ്മദ്‌ സിസാമിന്റേതാണ്‌ ഈ ഫെറാറിയും. എല്ലാ കാറുകളും അന്യസംസസ്ഥാനത്താണ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌. സൂപ്പര്‍ കാറുകളോട്‌ കമ്പമുള്ള ഇയാള്‍ ടാക്‌സ്‌ ഡ്യൂട്ടിയില്‍ കുറവ്‌ വരുത്തുവാന്‍ കാറുകള്‍ അന്യസംസ്ഥാനത്താണ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌. 

ഇന്ന്‌ തൃശൂര്‍ സ്‌റ്റേഷനില്‍ ഹാജരാകമെന്ന്‌ ഉറപ്പു നല്‌കിയ നിസാം ഇതുവരെ ഹാജരായിട്ടില്ല. എന്നാല്‍ ഈ ഡ്രൈനിങ്ങിനെ ലാഘവത്വത്തോടെ കാണില്ലെന്ന്‌ ട്രാഫിക്‌ പോലീസ്‌ അറിയിച്ചു. കേസ്‌ ശക്തിപ്പെടുത്തുവാനാണ്‌ പോലീസിന്റെ തീരുമാനം.