Breaking News

Trending right now:
Description
 
Oct 04, 2012

മാരുതി കാറുകള്‍ക്ക്‌ 5250 രൂപയുടെ വര്‍ധന

image ന്യൂഡല്‍ഹി: മാരുതി കാറുകള്‍ക്ക്‌ നേരിയ വില വര്‍ധന. 5250 രൂപ വരെയാണ്‌ വില വര്‍ധിപ്പിച്ചിരിക്കുന്നത്‌. ജനപ്രിയ മോഡലായ മാരുതി-800 മുതല്‍ സെഡാന്‍ മോഡലിന്‌ വരെ വില വര്‍ധിക്കും. വിനിമയ നിരക്കിലെ വ്യത്യാസവും മറ്റ്‌ ചെലവുകള്‍ ഉയര്‍ന്നതുമാണ്‌ വില കൂട്ടാന്‍ നിര്‍ബന്ധിതമാക്കിയതെന്ന്‌ കമ്പനി അറിയിച്ചു. മാരുതി സുസുക്കി ഇന്ത്യ സിഒഒ മായങ്ക്‌ പരീഖ്‌ ആണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. വില വര്‍ധന അടിയന്തരമായി പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്‌ട്‌. നേരത്തെ ഹോണ്‌ട കാറുകളും മൂന്ന്‌ മോഡലുകള്‍ക്ക്‌ വില കൂട്ടിയിരുന്നു.