Breaking News

Trending right now:
Description
 
Apr 23, 2013

അബര്‍ദീന്‍ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വി. ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മ്മത്തിരുന്നാളും ഇടവകദിനവും ആഘോഷിച്ചു

Raju Velamkala
image


അബര്‍ദീന്‍ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വി. ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മ്മത്തിരുന്നാളും ഇടവകദിനവും ഏപ്രില്‍ 21 ഞായറാഴ്‌ച ആഘോഷിച്ചു. രീവിലെ 11.45 -ന്‌ വികാരി ഫാ. സിബി വര്‍ഗീസ്‌ വാലയില്‍ കൊടി ഉയര്‍ത്തി. തുടര്‍ന്ന്‌ പ്രഭാതനമസ്‌കാരം, ഫാ. തോമസ്‌ പുതിയാമഠത്തിലിന്റെ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാന, തുടര്‍ന്ന്‌ മധ്യസ്ഥപ്രാര്‍ഥനയും നടന്നു. ഫാ. ജോസഫ്‌ പിണക്കാട്ടി സന്ദേശം നല്‍കി. തുടര്‍ന്ന്‌ വിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയുടെ 80-ാം ജന്മദിനം കേക്ക്‌ മുറിച്ച്‌ ആഘോഷിച്ചു. തുടര്‍ന്ന്‌ ആദ്യഫല ലേലം നടന്നു.