Breaking News

Trending right now:
Description
 
Apr 23, 2013

കൊച്ചിയില്‍ തത്‌സമയ വിസ കൗണ്ടറിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

image


നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തില്‍ തത്‌സമയ വിസ നല്‌കാനുള്ള സംവിധാനങ്ങളായി. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഉത്തരവ്‌ ലഭിച്ചാല്‍ ഓഫീസ്‌ പ്രവര്‍ത്തനമാരംഭിക്കും. ഇതോടെ കേരളത്തില്‍ ടൂറിസംരംഗത്ത്‌ വന്‍ വികസനമാവും ഉണ്ടാകുക. 

കാലാവധി കഴിഞ്ഞ വിസയുടെ തീയതി നീട്ടിക്കൊടുക്കാനുള്ള സൗകര്യങ്ങള്‍ക്കുള്ള കൗണ്ടര്‍ കഴിഞ്ഞ ദിവസം സിയാല്‍ എംഡി വി.ജെ. കുര്യന്‍ ഉദ്‌ഘാടനം ചെയ്‌തിരുന്നു. വിസയില്ലാതെ വിദേശ രാജ്യങ്ങളില്‍നിന്നും വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന വിനോദ സഞ്ചാരികള്‍ക്കായാണ്‌ ഈ സൗകര്യമേര്‍പ്പെടുത്തിയിരിക്കുന്നത്‌. 

സിംഗപ്പൂരും ജപ്പാനും ഉള്‍പ്പെടെ പതിനൊന്ന്‌ രാജ്യങ്ങള്‍ തത്‌സമയ വിസ സംബന്ധിച്ച്‌ ഇന്ത്യയുമായി ധാരണയിലെത്തിക്കഴിഞ്ഞു. നമ്മുടെ വിനോദ സഞ്ചാരികള്‍ക്ക്‌ ആ രാജ്യങ്ങളിലും അവിടെനിന്നുള്ളവര്‍ക്ക്‌ ഇവിടെയും തത്സമയ വിസ നല്‌കും. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും തത്സമയ വിസ സംവിധാനമുണ്ടാകും. ദിവസം കണക്കാക്കിയാകും തത്സമയ വിസയും ഫീസും ഈടാക്കുക.