Breaking News

Trending right now:
Description
 
Apr 22, 2013

സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ 'മല്ലൂസ്റ്റാര്‍ എയര്‍ലൈന്‍' ഷോ

മാത്യു മൂലേച്ചേരില്‍
image


റ്റാമ്പ: സേക്രഡ് ഹാര്‍ട്ട് ക്നാനായ ഇടവക ദേവാലയ നവീകരണത്തിനുള്ള ധനസമാഹരണാവശ്യത്തിന്റെ ഭാഗമായി 'മല്ലൂസ്റ്റാര്‍ എയര്‍ലൈന്‍' സ്റ്റേജ് ഷോ നടത്തുന്നു. മെയ് 11-നു വൈകുന്നേരം 7:30-നു വാള്‍റിക്കോയിലുള്ള കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ വച്ചായിരിക്കും ഷോ നടക്കുകയെന്നു ഷോ കോര്‍ഡിനേറ്റര്‍ സ്റ്റീഫന്‍ തൊട്ടിയിലും മീഡിയ കോര്‍ഡിനേറ്റര്‍ എബി മണലേലും അറിയിച്ചു.

പ്രശസ്ത തെന്നിന്ത്യന്‍ സിനിമാതാരങ്ങളും,ഏഷ്യാനെറ്റ് വോഡഫോണ്‍ കോമഡി ഷോയിലെ 'രസികര്‍ ടീം' ഹാസ്യതാരങ്ങളും, അമൃത ടി.വി 'സൂപ്പര്‍ ഡ്യൂപ്പര്‍ വിന്നര്‍' രസികരാജാ താരങ്ങളും, പ്രശസ്ത പിന്നണിഗായകരും അണിനിരക്കുന്ന ഈ ഷോയുടെ രചനയും സംവിധാനവും ഏഷ്യാനെറ്റ് പ്രേക്ഷകരുടെ പ്രീയപ്പെട്ട 'സിനിമാല'യുടെ രജയിതാവ് തോമസ് തോപ്പില്‍ക്കുടി നിര്‍വ്വഹിക്കുന്നു.

ദേവാലയത്തിന്റെ നവീകരണതിനു വേണ്ടിയുള്ള തുക സമാഹരിക്കുന്നതിന്റെ പ്രാരംഭ സംഭവമായ ഈ സ്റ്റേജ് ഷോയില്‍ റ്റാമ്പയിലും പരിസര പ്രദേശങ്ങളിലും അധിവസിക്കുന്ന കലാസ്നേഹികളും നല്ലവരുമായ എല്ലാ മലയാളി സഹോദരങ്ങളും പങ്കെടുത്ത് ഇതൊരു വന്‍ വിജയമാക്കിത്തീര്‍ക്കണമെന്ന് ഇടവക വികാരി റവ: ഫാ. പത്രോസ് ചമ്പക്കര വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. പത്രോസ് ചമ്പക്കര - 8135162916, റെനി ചെറുതാനിയില്‍ - 3522380437, ജിമ്മി കളപ്പുരക്കല്‍ - 2132402861, സിറി ചാഴിക്കാട് - 8134517403,സ്റ്റീഫന്‍ തൊട്ടിയില്‍ -8134811199, ജോസ്മോന്‍ തത്തന്‍കുളം 8137871053