Breaking News

Trending right now:
Description
 
Apr 22, 2013

സ്‌മാര്‍ട്ട്‌ ടിവികളുമായി സാംസങ്‌

image

ഡിജിറ്റല്‍ ടെക്‌നോളജി രംഗത്തെ മുന്‍നിരക്കാരായ സാംസങ്‌ ഇലക്‌ട്രോണിക്‌സ്‌ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്‌ത പുതുനിര എല്‍ഇഡി, പ്ലാസ്‌മ സ്‌മാര്‍ട്ട്‌ ടിവികള്‍ വിപണിലെത്തിച്ചു.
സ്‌മാര്‍ട്ട്‌ ടിവി, എല്‍ഇഡി ടിവി വിഭാഗങ്ങളിലായി 20 പുതിയ മോഡലുകളാണ്‌ വിപണിയിലെത്തുക. എഫ്‌8000, എഫ്‌7500 എന്നിവ സാംസങിന്റെ ആദ്യ ക്വാഡ്‌ കോര്‍ പ്രോസസറോടുകൂടിയ സ്‌മാര്‍ട്ട്‌ ടിവി മോഡലുകളാണ്‌. 46, 55, 65 എന്നീ സ്‌ക്രീന്‍ വലുപ്പത്തില്‍ ലഭ്യമായ ഇവ മികച്ച ദൃശ്യാനുഭവമാണ്‌ നല്‍കുന്നത്‌. സ്‌മാര്‍ട്ട്‌ ഇന്ററാക്ഷന്‍ സംവിധാനം ഉപയോഗിച്ച്‌ ഉപയോക്താവിന്റെ ചലനത്തിലൂടെയും ശബ്‌ദത്തിലൂടെയും ടിവിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനാവും.
നിലവിലുള്ള ഫുള്‍ എച്ച്‌ഡി ടിവികളുടെ നാലിരട്ടി റസലൂഷ്യന്‍ ദൃശ്യങ്ങള്‍ക്കു നല്‍കുന്ന പുതിയ അള്‍ട്രാ ഹൈ ഡെഫനിഷന്‍ ടിവിയും സാംസങ്‌ വിപണിയിലെത്തിച്ചിട്ടുണ്ട്‌. പുതുനിര ടിവികളുടെ വരവോടുകൂടി ഫ്‌ളാറ്റ്‌ പാനല്‍ ടിവി വിഭാഗത്തില്‍ 43 മോഡലുകള്‍ സാംസങ്‌ ലഭ്യമാക്കിയിട്ടുണ്ട്‌. 22 മുതല്‍ 75 ഇഞ്ച്‌ വരെ സ്‌ക്രീന്‍ വലിപ്പമുള്ള ഇവയുടെ വില 14,500 മുതല്‍ 750,000 വരെ.