Breaking News

Trending right now:
Description
 
Apr 22, 2013

ക്രൂരതയുടെ കാരണം മദ്യവും മാനസികവൈകല്യവും; ഡോ.എം. ലീലാവതി

image


കൊച്ചി: ഇന്ന്‌ സമൂഹത്തില്‍ കാണുന്ന ക്രൂരതയുടെ കാരണം മദ്യവും മാനസികവൈകല്യവുമാണെന്ന്‌ ഡോ.എം. ലീലാവതി. വരും തലമുറയെ സന്തുലിതമായ മാനസികാവസ്ഥയോടെ വളര്‍ത്തികൊണ്ടു വരണമെന്നും ഡോ.എം. ലീലാവതി അവര്‍ പറഞ്ഞു. സാന്ത്വന ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ കൗണ്‍സിലിംഗ്‌ നടത്തുന്ന കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റ്‌ വിതരണ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ഡോ. എം. ലീലാവതി.

ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം അറിവു സമ്പാദനത്തിനു മാത്രമാണു പ്രാധാന്യം നല്‌കുന്നത്‌, വൈകാരികതയ്‌ക്ക്‌ തെല്ലും പ്രാധാന്യം നല്‍കുന്നില്ല. ചിരിക്കാനുള്ള കഴിവു മനുഷ്യര്‍ക്കു മാത്രമാണു ദൈവം നല്‌കിയിരിക്കുന്നത്‌ എങ്കിലും പലപ്പോഴും നാം ചിരിക്കാറില്ല. കുട്ടികള്‍ക്ക്‌ പഠനസമ്മര്‍ദങ്ങള്‍മൂലം തങ്ങളുടെ കലകളോ വികസിപ്പിക്കാനോ കഴിവുകളോ പ്രകടിപ്പിക്കാനോ കഴിയുന്നില്ല; ലീലാവതി പറഞ്ഞു.