Breaking News

Trending right now:
Description
 
Apr 22, 2013

സമ്പന്നരുടെ പട്ടികയില്‍ മിത്തല്‍ പിന്തള്ളപ്പെട്ടു

image ഇന്ത്യന്‍ വംശജനായ ഉരുക്ക്‌ വ്യവസായി ലക്ഷ്‌മി മിത്തല്‍ യുകെയിലെ സമ്പന്നരില്‍ നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. സണ്‍ഡെ ടൈംസ്‌ തെരഞ്ഞെടുത്ത സമ്പന്നരുടെ പട്ടികയിലാണ്‌ മിത്തല്‍ പിന്തള്ളപ്പെട്ടത്‌. കഴിഞ്ഞ എട്ടുവര്‍ഷമായി സമ്പന്നരുടെ പട്ടികയില്‍ മുന്നിലായിരുന്ന മിത്തലിന്റെ ആസ്ഥിയില്‍ ഇത്തവണ 270 കോടി പൗണ്ടിന്റെ കുറവുണ്ടായി. യുകെയിലെ സമ്പന്നരായ ഏഷ്യക്കാരില്‍ ഹിന്ദുജ ബ്രദേഴ്‌സാണ്‌ ഒന്നാം സ്ഥാനത്ത്‌. 1060 കോടി പൗണ്ടിന്റെ ആസ്‌തിയുമായി ഹിന്ദുജഗ്രൂപ്പ്‌ ചെയര്‍മാന്‍മാരായ ശീചന്ദ്‌ ഹിന്ദുജയും ഗോപീചന്ദ്‌ ഹിന്ദുജയും യുകെയിലെ സമ്പന്നരില്‍ മൂന്നാം സ്ഥാനത്തെത്തി. റഷ്യന്‍ കോടീശ്വരനായ അലിഷ്യര്‍ ഉസ്‌മനോവ്‌ ആണ്‌ ഒന്നാം സ്ഥാനത്ത്‌.1330 കോടി പൗണ്ടിന്റെ ആസ്‌തിയുമായാണ്‌ അലിഷ്യര്‍ ഉസ്‌മനോവ്‌ യുകെയിലെ സമ്പന്നരില്‍ മുന്നിലെത്തിയത്‌. എന്‍ആര്‍ഐ വ്യവസായി ലോര്‍ഡ്‌ സ്വരാജ്‌ പോള്‍ പ്രഭുസഭയിലെ അംഗങ്ങളില്‍ സമ്പന്നനായി.