Breaking News

Trending right now:
Description
 
Apr 22, 2013

വധു ടിവി റിപ്പോര്‍ട്ടറായാല്‍...

കല്യാണവേദിയില്‍ നിന്ന്‌ ഭൂകമ്പ സ്ഥലത്തേയ്‌ക്ക്‌ ഇറങ്ങി ഓടിയ ടിവി റിപ്പോര്‍ട്ടര്‍ ഷെന്‍ ജിങ്ങില്‍ നിന്ന്‌ ജോലി പ്രതിബദ്ധത പഠിക്കാം.
image



നാണിച്ച്‌ കാല്‍ വിരല്‍ കൊണ്ട്‌ ചിത്രം വരച്ച്‌ തുവെള്ള ഗൗണും ക്രൗണും ധരിച്ച്‌ മണവാട്ടിയായി നിന്ന ഷെന്‍ ജിങ്ങെന്ന റിപ്പോര്‍ട്ടര്‍ വിവാഹ വേദിയില്‍ വച്ചാണ്‌ ഭൂചലനത്തെക്കുറിച്ച്‌ കേള്‍ക്കുന്നത്‌. പിന്നെ അമാന്തിച്ചില്ല,
കല്യാണമോ അതെല്ലാം പിന്നെയും ആകമല്ലോയെന്ന്‌ ചോദിച്ചിട്ട്‌ ഒറ്റപോക്ക്‌ ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയിലെ ഭൂചലനം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ . വരന്‍ മിന്നു കെട്ടുന്നത്‌ മുമ്പ്‌ ഷെന്‍ വിവാഹവസ്‌ത്രത്തില്‍ തന്നെ ചാനലിലേയ്‌ക്ക്‌ ഒാടി കയറി.

വരന്‍ അണിയിച്ച മോതിരവും അണിഞ്ഞ്‌ വിവാഹ വസത്രത്തില്‍ എത്തി ഭൂകമ്പ പ്രതികരണങ്ങള്‍ ആരായുന്ന വധുവിനെ കണ്ട്‌ പരുക്കേറ്റവര്‍ പോലും ഒരുനിമിഷം അമ്പരന്ന്‌ വാപൊളിച്ച്‌ പോയി. പക്ഷേ ഷെന്‍ താന്‍ വിവാഹ വേദിയില്‍ നിന്നാണ്‌ ഇറങ്ങി ഓടിയെത്തിയിരിക്കുന്ന കാര്യമൊക്കെ മറന്നു പോയിരുന്നു. ഭൂകമ്പത്തിന്റെ തല്‍സമയ എക്‌സ്‌ക്ലൂസിവ്‌ ദൃശ്യങ്ങള്‍ക്കായി ഭുകമ്പ പ്രദ്ദേശത്തൂടെ അലയുകയായിരുന്നുഷെന്‍.
എന്തായാലും ഷെന്നിന്റെ ഈ റിപ്പോര്‍ട്ടിങ്ങ്‌ ലോകമാധ്യമങ്ങള്‍ക്കും മലോകര്‍ക്കെല്ലാം പിടിച്ചിരിക്കുന്നു.