Breaking News

Trending right now:
Description
 
Apr 21, 2013

മനുഷ്യകമ്പ്യൂട്ടര്‍ ശകുന്തള ദേവി അന്തരിച്ചു

image
ബാംഗ്ലൂര്‍: മനുഷ്യ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്ന ലോകത്തെ ഏറ്റവും പ്രഗല്‌ഭയായ ഗണിത ശാസ്‌ത്രജ്ഞയായ ശകുന്തള ദേവി അന്തരിച്ചു. 84കാരിയായ ഇവര്‍ രണ്ടാഴ്‌ചയായി ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം.
സൂപ്പര്‍ കമ്പ്യൂട്ടറിനെപ്പോലും വെല്ലുന്നപ്രകടനം നടത്തിയിരുന്ന ഈ പ്രതിഭ ചെറുപ്രായത്തില്‍ തന്നെ അക്കങ്ങളില്‍ അസാമാന്യ ബുദ്ധി വൈഭവം കാണിച്ചിരുന്നു. 1977യില്‍ 201 അക്കങ്ങളുള്ള ഒരു സംഖ്യയുടെ 23-ാമത്‌ റൂട്ട്‌ സൂപ്പര്‍ കമ്പ്യൂട്ടറിനെ പന്ത്രണ്ട്‌ സെക്കന്‍ഡ്‌ പിന്നിലാക്കി ശകുന്തളാ ദേവി ഉത്തരം പറഞ്ഞ്‌ റിക്കോര്‍ഡിട്ടിരുന്നു.
ബാംഗ്ലൂരിലെ വളരെ ചെറിയ കന്നഡ ബ്രാഹ്മണ കുടുംബത്തിലെ ഒരു സര്‍ക്കസ്‌ കമ്പനി ജീവനക്കാരന്റെ മകളായി ജനിച്ച ശകുന്തള കണക്കില്‍ അസാമാന്യ പ്രതിഭ വളരെ ചെറിയ പ്രായത്തിലെ തന്നെ കാണിച്ചിരുന്നു. എന്നാല്‍ മറ്റു ബാല പ്രതിഭകളെ പോലെ വാടികരിഞ്ഞു പോകുന്നതല്ലായിരുന്നു ഇവരുടെ പ്രകടനം. ജീവിതാന്ത്യം വരെ അവരുടെ കണക്കിലെ വൈഭവം തിളങ്ങി നിന്നിരുന്നു. ആറാം വയസില്‍ മൈസൂര്‍ സര്‍വ്വകലാശാലയിലും എട്ടാം വയസില്‍ അണ്ണാമലൈ സര്‍വ്വകലാശാലയിലും അവരുടെ മിന്നുന്ന പ്രകടനം അത്ഭുതത്തോടെയാണ്‌ ലോകം കണ്ടത്‌. 1980യില്‍ ലണ്ടനിലെ ഇംപീരിയല്‍ കോളേജിലും അവര്‍ തന്റെ കണക്കിലെ മാജിക്‌ കാണിച്ച്‌ എല്ലാവരെയും അത്‌ഭുതപ്പെടുത്തി. പതിമൂന്ന്‌ അക്കങ്ങളുള്ള രണ്ട്‌ സംഖ്യകളുടെ ഗുണനഫലം ഇരുപത്തിയെട്ട്‌ സെക്കന്‍ഡുകൊണ്ടാണ്‌ ഉത്തരം പറഞ്ഞാണ്‌ അമ്പരിപ്പിച്ചത്‌.
ഗണിത ശാസ്‌ത്രവുമായി ബന്ധപ്പെട്ട്‌ എട്ടു പുസ്‌തകം ഇവര്‍ രചിച്ചിട്ടുണ്ട്‌.