Breaking News

Trending right now:
Description
 
Apr 21, 2013

മലയാളികളുടെ നിറസാന്നിധ്യത്തില്‍ ദിലീപ്‌ ഷോ വന്‍വിജയം

image iOZ ഇവന്റ്‌സിന്റെ നേതൃത്വത്തില്‍ സിഡ്‌നിയില്‍ അവതരിപ്പിച്ച ദിലീപ്‌ ഇന്‍ ഓസ്‌ട്രേലിയ പരിപാടി വന്‍വിജയമായി. മലയാളികളുടെ നിറസാന്നിധ്യത്തില്‍ അവതരിപ്പിച്ച പരിപാടികള്‍ക്ക്‌ സദസിന്റെ മനസ്‌ നിറഞ്ഞ പിന്തുണയാണ്‌ കിട്ടിയത്‌. ചാന്തുപൊട്ട്‌ അടക്കമുള്ള വേഷങ്ങള്‍ വേദിയില്‍ അവതരിപ്പിച്ച ദിലീപ്‌ ഷോയില്‍ നിറഞ്ഞുനിന്നു. ഗ്ലോബല്‍മലയാളമായിരുന്നു ദിലീപ്‌ ഷോയുടെ മീഡിയ പാര്‍ട്‌ണര്‍.

 

പാട്ടിലൂടെ സദസ്യരെ അപ്പാടെ കൈയടക്കാന്‍ കഴിഞ്ഞുവെന്നതാണ്‌ റിമി ടോമിയുടെ നേട്ടം. റിമിയുടെ ഓരോ പാട്ടിനും നിറഞ്ഞ കൈയടി കിട്ടി. നൃത്തച്ചുവടുകളിലൂടെ കാണികളെ വിസ്‌മിപ്പിക്കുന്നതായിരുന്നു മൈഥിലിയുടെ പ്രകടനം. നെല്‍സണ്‍, ഷാജൂണ്‍ യൂസഫ്‌, സുബി, ശ്രീജിത്‌ തുടങ്ങിയ ഹാസ്യതാരങ്ങള്‍ അവതരിപ്പിച്ച സ്‌കിറ്റുകള്‍ക്കൊപ്പം ജനം ആര്‍ത്തുചിരിച്ചു.


നിറപറ, രശ്‌മി ഇന്റര്‍നാഷണല്‍ എന്നിവരായിരുന്നു പ്രധാന പാര്‍ട്‌ണര്‍മാര്‍. ഫ്‌ളോറല്‍ വൈബ്‌സായിരുന്നു മാര്‍ക്കറ്റിംഗ്‌ പാര്‍ട്‌ണര്‍.