Breaking News

Trending right now:
Description
 
Apr 21, 2013

വനിതകള്‍ക്കായി ഫെഡറല്‍ ബാങ്കിന്റെ പ്രത്യേക സേവിംഗ്‌ അക്കൗണ്ട്‌

image വനിതകള്‍ക്കായി ഫെഡറല്‍ ബാങ്ക്‌ സവിശേഷമായ സേവിംഗ്‌ അക്കൗണ്ട്‌ അവതരിപ്പിക്കുന്നു. മഹിളാമിത്ര എന്ന പേരിലുള്ള അക്കൗണ്ടില്‍ ഇന്റര്‍നാഷണല്‍ ഗോള്‍ഡ്‌ ഡെബിറ്റ്‌ കാര്‍ഡ്‌, സൗജന്യ ഡിമാന്‍ഡ്‌ ഡ്രാഫ്‌റ്റ്‌, മൊബൈല്‍, ഇന്റര്‍നെറ്റ്‌ ബാങ്കിംഗ്‌ സൗകര്യങ്ങള്‍, ആര്‍ടിജിഎസ്‌, എന്‍ഇഎഫ്‌ടി സൗകര്യങ്ങള്‍ എന്നിവയെല്ലാമുണ്ട്‌.

പതിനെട്ട്‌ വയസ്‌ പൂര്‍ത്തിയായ വനിതകള്‍ക്ക്‌ അപേക്ഷിക്കാം. അക്കൗണ്ട്‌ ഓപ്പണിംഗ്‌ ഫോം ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ പൂരിപ്പിച്ച്‌ ഏറ്റവും അടുത്തുള്ള ഫെഡറല്‍ ബാങ്ക്‌ ശാഖയില്‍ ഏല്‍പ്പിക്കുക. വെല്‍ക്കം കിറ്റ്‌, ഡെബിറ്റ്‌ കാര്‍ഡ്‌, ഫെഡ്‌നെറ്റ്‌ പിന്‍മെയ്‌ലര്‍ എന്നിവയെല്ലാം പെട്ടെന്നുതന്നെ വീട്ടില്‍ എത്തിച്ചുതരും.