Breaking News

Trending right now:
Description
 
Apr 20, 2013

അമേരിക്കയിലെ കുട്ടികളുടെ മാസിക ഇന്ത്യയില്‍ ലഭ്യമാക്കും

image അമേരിക്കയില്‍ കുട്ടികള്‍ക്കായുള്ള രണ്ടു പ്രശസ്‌ത മാസികള്‍ ഇനി ഇന്ത്യയിലും ലഭ്യമാകും. ഹൈലൈറ്റ്‌സ്‌, ഹൈഫൈവ്‌ മാസികകളാണ്‌ ഇന്ത്യന്‍ കുട്ടികള്‍ക്കായി എത്തുന്നത്‌. യു എസ്‌ അംബാസഡര്‍ നാന്‍സി പവല്‍ ഡല്‍ഹിയില്‍ ഇന്ത്യന്‍ പതിപ്പുകളുടെ പ്രകാശനം നിര്‍വഹിച്ചു. ഹൈലൈറ്റ്‌സ്‌ ചാംപ്‌സ്‌, ഹൈലൈറ്റ്‌സ്‌ ജീനീസ്‌ എന്നാണ്‌ ഇന്ത്യന്‍ പതിപ്പുകളുടെ പേര്‌. ആദ്യമാസിക 6-12 വയസുകാര്‍ക്കും രണ്ടാമത്തേത്‌ 2-6 വയസുകാര്‍ക്കുമുള്ളതാണ്‌. കഥ, കവിത, ശാസ്‌ത്രം, കെട്ടുകഥ, കല തുടങ്ങിയവയാണ്‌ ഉളളടക്കം. കുട്ടികളില്‍ ആകാംക്ഷ, സര്‍ഗാത്‌മകത, ആത്‌മവിശ്വാസം എന്നിവ വികസിപ്പിക്കുന്നതിന്‌ ഉതകുന്നതായിരിക്കും ഇവ.