Breaking News

Trending right now:
Description
 
Apr 19, 2013

നിങ്ങള്‍ക്ക്‌ ഒരു റൊമാന്റിക്‌ ഭര്‍ത്തവാകാണമെന്നുണ്ടോ?

image
പൂമുഖ വാതിലില്‍ ചായഗ്ലാസും പിടിച്ച്‌ ഭാര്യ ില്‍ക്കണമെന്ന്‌ ആഗ്രഹിക്കുന്ന എല്ലാ ഭര്‍ത്താക്കന്മാരും ഇനി മുതല്‍ ശൈലി മാറ്റി പിടിച്ചോളു. നിങ്ങളൊരു റൊമാന്റിക്‌ ഭര്‍ത്താവായെങ്കിലേ നിങ്ങളുടെ ഭാര്യയും റൊമാന്റികാവുയെന്നാണ്‌
പുതിയ ശാസ്‌ത്രം പറയുന്നത്‌.

റൊമാന്‍സിനെ തിരിച്ച്‌ പിടിച്ച്‌ ഒരു അടി പൊളി ഭര്‍ത്താവാകാന്‍ ചില കുറുക്കു വഴികള്‍. 

പിറന്നാള്‍ ദിനത്തിലോ വല്ലപ്പോഴുമെങ്കിലും ഭാര്യയെ രാത്രിയില്‍ ഫ്രീയായി വിടുക, അവര്‍ക്കിഷ്ടമുള്ളതൊക്കെ അവര്‍ ചെയ്യട്ടെ. കുട്ടികളെ ചുമതല നിങ്ങള്‍ ഏറ്റെടുക്കണം. അടിയുണ്ടാക്കി അടുത്ത മുറിയില്‍ പോയി പ്രതിഷേധിച്ച്‌ കിടക്കുന്നപോലെയല്ല ഇത്‌. സ്‌നേഹത്തിന്റെയും കരുതലിന്റെയും സുഖത്തിലായിരിക്കണം ഈ സ്വാതന്ത്ര്യം.
നിങ്ങള്‍ എവിടെയാണെങ്കിലും ഇടയ്‌ക്ക്‌ ഇടയ്‌ക്ക്‌ ഭാര്യയ്‌ക്ക്‌ ചില റൊമാന്റിക്‌ മെസേജുകള്‍ അയക്കാന്‍ മറക്കരുതേ. 

ജോലിയ്‌ക്കിടയില്‍ ചുമ്മാ ഒരു ഹായ്‌ മെസേജ്‌ ഭാര്യയ്‌ക്ക്‌ അയച്ചാല്‍ നിങ്ങള്‍ക്ക്‌കിട്ടാവുന്ന സന്തോഷം അവര്‍ണനീയം.ചേട്ടന്‍ എവിടെ പോയാലും എന്നെക്കുറിച്ചാണ്‌ ചിന്ത എന്നു മനസിലാക്കിയാല്‍ ഏത്‌ ഭാര്യയും നിങ്ങള്‍ വിചാരിക്കുന്നതിനപ്പുറം കാര്യങ്ങള്‍ ചെയ്യും.
ഭാര്യയുടെ സൗന്ദര്യമാണ്‌ മറ്റേത്‌ പെണിന്റെ സൗന്ദര്യത്തെക്കാള്‍ തന്നെ ആകര്‍ഷിച്ചതെന്ന്‌ പറയാന്‍ മടിക്കേണ്ട. ഏത്‌ പെണ്ണാണ്‌ സുന്ദരിയാണെന്ന്‌ കേള്‍ക്കാന്‍ ആഗ്രഹിക്കാത്തത്‌. പിന്നെ സുന്ദരിയാണെന്ന്‌ പറയാന്‍ ഓഫീസിലെ ഏതെങ്കിലും സ്‌ത്രീകളുമായി ഉപമിച്ച്‌ വെറുതേ പുലിവാല്‍ പിടിക്കരുതേ. 

വിവാഹം കഴിഞ്ഞാല്‍ നൂറ്‌ ചുംബനത്തെക്കാള്‍ സുന്ദരമാണ്‌ ഒരു ആലിംഗനം. ഈറന്‍ മുടിയുമായി വരുന്ന ഭാര്യയെ മാത്രമല്ല ആലിംഗനം ചെയേണ്ടത്‌. അടുക്കളയില്‍ തിരക്കിട്ട്‌ പണി ചെയ്യുമ്പോള്‍ ഭാര്യയെ ആലിംഗനം ചെയ്‌താല്‍ അവള്‍ ചിലപ്പോള്‍ പറയും ശേ, ഇതെന്താ ഇത്‌ നാണമില്ലേ... എന്നൊക്കെ..

ചുമ്മാ പടക്കമാണ്‌ ഭാര്യയുടെ ഈ ഡയലോഗ്‌. അവള്‍ ശരിക്കും ഇതൊക്കെയാണ്‌ നിങ്ങളില്‍ നിന്ന്‌ ആഗ്രഹിക്കുന്നത്‌.

ഭാര്യയ്‌ക്ക്‌ ഒപ്പമിരുന്ന്‌ ടിവി കാണാനും സമയം കണ്ടെത്തണം, സീരിയലിനെ ആക്ഷേപിച്ച്‌ അകത്തേയ്‌ക്ക്‌ കേറി പോകാതെ അല്ലെങ്കില്‍ റിമോട്ട്‌ വാങ്ങി ന്യൂസിലേയ്‌ക്ക്‌ പോകാതെ ഇത്തിരി നേരം അവളോടൊപ്പം ഇരുന്ന്‌ അവള്‍ക്ക്‌ താല്‌പര്യം ഉള്ള പരിപാടികള്‍ കാണുക. അപ്പോള്‍ അവളുടെ കൈകകള്‍ നിങ്ങളുടെ കൈക്കുള്ളിലായാല്‍ ശരിക്കും നിങ്ങളറിയാതെ നിങ്ങളൊരു റൊമാന്റിക്‌ ഭര്‍ത്താവായി മാറുകയാവും.

ഭാര്യയെ കൂട്ടുകാര്‍ക്കൊപ്പം ഷോപ്പിംങ്ങിനും മറ്റും വിടുക.

വല്ലപ്പോഴും പുറത്ത്‌ നിന്ന്‌ ഭക്ഷണം കഴിക്കുക, സിനിമകള്‍ കാണാന്‍ പോകുക, അവിടെ ചെല്ലുമ്പോള്‍ മസിലു പിടിച്ചിരിക്കാതെ വെറുതേ... അവളുടെ കരം കവര്‍ന്ന്‌ ഒരു കൗമാരക്കാരനായി മാറിയാല്‍ നിങ്ങള്‍ വിജയിച്ചു. 

അവള്‍ ഒരിക്കലും പ്രതീക്ഷിക്കാത്തപ്പോള്‍ അടുക്കളയില്‍ കയറി പണിയില്‍ സഹായിക്കുക കൂടി ചെയ്‌താല്‍ ശരിക്കും നിങ്ങളൊരു റൊമാന്റിക്‌ ഭര്‍ത്തവു തന്നെയാവും. 

ഭാര്യയ്‌ക്ക്‌ തലവേദനയോ മറ്റോ ആണെങ്കില്‍ ബാം പുരട്ടി കൊടുക്കുക,
എല്ലാ ദിവസവും രാവിലെ കാപ്പിയുമായി വിളിച്ചുണര്‍ത്തുന്ന നിങ്ങളുടെ സ്വന്തം ഭാര്യയ്‌ക്ക്‌ വല്ലപ്പോഴും ഭര്‍ത്താവൊരു കാപ്പിയിട്ട്‌ നല്‌കിയാല്‍ പ്രണയത്തിന്റെ മനോഹര തീരത്ത്‌ നിങ്ങള്‍ ഒരു വസന്തം തന്നെ വിരിയിക്കും. അപ്പോള്‍ ഭാര്യയും പൂമുഖ വാതില്‌ക്കല്‍ സ്‌നേഹം തുളുമ്പുന്ന ദേവതയാകും.., പക്ഷേ നിങ്ങള്‍ ദേവനാകണം. കാമദേവനല്ല, കൃഷ്‌ണപ്പോലെ പ്രണയത്തിന്റെ..