Breaking News

Trending right now:
Description
 
Apr 18, 2013

ബോസ്റ്റണ്‍ ബോംബു സ്ഫോടനത്തെ ഫൊക്കാന അപലപിച്ചു.

മാത്യു മൂലേച്ചേരില്‍
imageന്യൂയോര്‍ക്ക്: രാജ്യത്തിന്റെ ഐശ്വര്യത്തിനും അഖണ്ഡതയ്ക്കും സമാധാനത്തിനും വിള്ളലേല്പ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി ചരിത്ര പ്രാധാന്യമുള്ള ബോസ്റ്റണ്‍ മാരത്തണില്‍ ബോംബു പൊട്ടിച്ച് എട്ടുവയസ്സുള്ള ഒരു ബാലനടക്കം മൂന്നുപേരുടെ ജീവന്‍ അപഹരിക്കുകയും നൂറ്റിയെഴുപതിലധികം ആളുകള്‍ക്ക് പരിക്കേല്പ്പിക്കുകയും അംഗവൈകല്യങ്ങള്‍ വരുത്തുകയും ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ബോസ്റ്റണ്‍ സ്ഫോടനത്തെ അപലപിക്കുന്നതായി ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ളയുംജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസും ആറിയിച്ചു.

1896 - ലെ സമ്മര്‍ ഒളിമ്പിക്സിലെ പ്രഥമ ആധുനീക മാരത്തണില്‍ നിന്നുള്ള പ്രചോദനം ഏറ്റുകൊണ്ട് 1897 - ല്‍ തുടങ്ങിയതായിരുന്നു ബോസ്റ്റണ്‍ മാരത്തണ്‍. അമേരിക്കന്‍ വിപ്ലവ ചരിത്രത്തിലെ ആദ്യത്തേത് എന്നുതന്നെ പറയപ്പെടാവുന്ന, 1975 ഏപ്രില്‍ 19 -ലെ ലക്സിംഗ്ടണ്‍ കോണ്‍കോര്‍ഡ് യുദ്ധങ്ങളുടെ സ്മാരകാഘോഷ ദിനമായി കൊണ്ടാടപ്പെടുന്ന 'പേട്രിയറ്റ്സ് ഡേയിലാണ് ഈ മാരത്തണ്‍ നടത്തുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള നിരവധി ഓട്ടക്കാര്‍ പങ്കെടുക്കുന്ന ഈ മാരത്തണ്‍ കാണുവാന്‍ ദേശത്തിന്റെ എല്ലാഭാഗങ്ങളില്‍ നിന്നുമുള്ള കായിക പ്രേമികളായ നിരവധിയാളുകളും എത്താറുണ്ട്.

ഈ വര്‍ഷവും പതിവുപോലെ ശാന്തവും സമാധാനപരവുമായി നടത്തിയ ഈ മത്സരത്തിന്റെ ഫിനീഷിംഗ് പോയിന്റിലാണ് കാപാലികര്‍ ബോംബു പൊട്ടിച്ച് അക്രമം അഴിച്ചുവിട്ടത്. ബോംബാക്രമണത്തില്‍  എട്ടുവയസ്സുകാരനായ മാര്‍ട്ടിന്‍ റിച്ചാര്‍ഡുംഇരുപത്തൊന്‍പതുകാരിയായ ക്രിസ്റ്റല്‍ ക്യാമ്പ്ബെല്ലുംബോസ്റ്റണ്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനിയും ചൈനാക്കാരിയുമായ ലൂ ലിങ്സിയും കൊല്ലപ്പെടുകയും അനേകര്‍ക്ക് അംഗവൈകല്യങ്ങള്‍ സംഭവിക്കുകയും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2001 സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണങ്ങള്‍ വരുത്തിയ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ലാത്ത അമേരിക്കയുടെ ഹൃദയത്തിലേക്കാണ് വീണ്ടും ഈ പ്രഹരം ഏല്പ്പിച്ചിരിക്കുന്നതു.

 

മനുഷ്യന്റെ ജീവനും സ്വത്തിനുംഅതന്ത്രവിഹാരത്തിനും വിലങ്ങുതടിയായി പ്രവര്‍ത്തിക്കുന്ന യാതൊന്നിനെയും വെച്ചുപൊറുപ്പിക്കാന്‍ പാടില്ലെന്നുംഇതുപോലുള്ള മനുഷ്യത്വരഹിതമായ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ കണ്ടെത്തി അവര്‍ക്കര്‍ഹിക്കുന്ന ശിക്ഷകള്‍ കൊടുക്കണമെന്നും മറിയാമ്മ പിള്ള പറഞ്ഞു. സാമൂഹിക ജൈവ നീതികള്‍ക്ക് നിരക്കാത്ത ഇത്തരം പ്രവര്‍ത്തനങ്ങളെ സമൂഹത്തില്‍ നിന്നും തുടച്ചുനീക്കുവാന്‍ പ്രവാസികളായി ഈ നാട്ടില്‍ കഴിയുന്ന നമ്മള്‍ക്കും ഈ നാടിനോടും ജനങ്ങളോടും ഉത്തരവാദിത്വമുണ്ടെന്നും അതിനായി നമ്മളാലാവും വിധം നീതിബോധമുള്ളവരായി സമൂഹത്തില്‍ പ്രവര്‍ത്തിക്കണമെന്നും ടെറന്‍സണ്‍ തോമസ് ഉദ്ബോധിപ്പിച്ചു.

ഈ ഹീനപ്രവര്‍ത്തിയുടെ തിക്തഫലത്താല്‍ വേദനിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്നവരുടെ കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും,ഇതുപോലുള്ള ഭീകരപ്രവര്‍ത്തനങ്ങളെ തുടച്ചു നീക്കുവാന്‍ നിതാന്ത പരിശ്രമം ചെയ്യുന്ന പ്രസിഡന്റ് ഒബാമയുടെയും മറ്റ് ഉന്നതാധികാരികളുടെയും പ്രവര്‍ത്തനങ്ങളോട് ഫൊക്കാനയുടെ ഐക്യദാര്‍ഢ്യം അറിയിക്കുന്നതായും അവര്‍ പറഞ്ഞു.