Breaking News

Trending right now:
Description
 
Apr 18, 2013

പുതിന മിക്‌സ്‌ വട

image

തുവരപരിപ്പ്‌ - 1 കപ്പ്‌
കടലപരിപ്പ്‌ - 1 കപ്പ്‌
ഉഴുന്നുപരിപ്പ്‌ - 1 കപ്പ്‌
ഉപ്പ്‌ പാകത്തിന്‌
എണ്ണ വറുക്കാന്‍ ആവശ്യത്തിന്‌
പുതിനയില - ഒരു പിടി
കറിവേപ്പില 2 തണ്ട്‌
പച്ചമുളക്‌ - 2
ഇഞ്ചി - 1 ഇഞ്ച്‌ കഷണം
ഉള്ളി - 10 എണ്ണം

തുവരപരിപ്പ്‌, കടലപരിപ്പ്‌, ഉഴുന്നുപരിപ്പ്‌ എന്നിവ കഴുകി വെള്ളത്തിലിടുക. 1 മണിക്കൂര്‍ വെള്ളം വാര്‍ന്നു കളയുക. തുവരപരിപ്പ്‌, കടലപരിപ്പ്‌, ഉഴുന്നുപരിപ്പ്‌ ഇവയുടെ കൂടെ പുതിനയില, കറിവേപ്പില, പച്ചമുളക്‌, ഇഞ്ചി, ഉള്ളി ഇവയും പാകത്തിന്‌ ഉപ്പും ചേര്‍ത്ത്‌ മിക്‌സിയില്‍ പരിപ്പുവടയുടെ പാകത്തില്‍ നന്നായി ചതച്ചെടുക്കുക.
ഒരു പാത്രം അടുപ്പില്‍വച്ചു ചൂടാകുമ്പോള്‍ എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോള്‍ മാവ്‌ പരിപ്പുവടയുടെ ആകൃതിയിലാക്കി വറുത്തു കോരുക.