Breaking News

Trending right now:
Description
 
Apr 18, 2013

രക്തസമ്മര്‍ദ്ദത്തിന്‌ ബീറ്റ്‌റൂട്ട്‌ മറുമരുന്ന്‌

image ദിവസവും ഒരു കപ്പ്‌ ബീറ്റ്‌റൂട്ട്‌ ജ്യൂസ്‌ കുടിക്കുന്നത്‌ രക്തസമ്മര്‍ദം (ബ്ലഡ്‌ പ്രഷര്‍) കുറയ്‌ക്കുമെന്ന്‌ ഒരു സംഘം ഇന്ത്യന്‍ ഗവേഷകര്‍ കണ്ടെത്തി. ദിവസവും എട്ട്‌ ഔണ്‍സ്‌ ബീറ്റ്‌റൂട്ട്‌ ജ്യൂസ്‌ അകത്താക്കുന്നതുവഴി രക്തസമ്മര്‍ദം പത്ത്‌ എംഎം വരെ കുറയ്‌ക്കാന്‍ സാഹായിക്കും. അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷന്‍ ജേര്‍ണലിലാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്‌. ബീറ്റ്‌റൂട്ടിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന നൈട്രേറ്റ്‌ ഘടകം രക്തക്കുഴലുകളുടെ ആരോഗ്യത്തിനു വളരെ സഹായകമാണ്‌. ഇതിനെ അടിസ്ഥാനമാക്കി നടത്തിയ പഠനമാണ്‌ ബീറ്റ്‌റൂട്ടിന്റെ അദ്‌ഭുത ശക്തി കണ്ടെത്തുന്നതിന്‌ സഹായിച്ചതെന്ന്‌ ഗവേഷണ സംഘം മേധാവിയും ലണ്ടന്‍ മെഡിക്കല്‍ സ്‌കൂള്‍, ബാട്ട്‌ വാസ്‌കുലാര്‍ ഫാര്‍മക്കോളജി എന്നിവടങ്ങളിലെ പ്രഫസറുമായ ഡോ. അമൃത അലുവാലിയ പറഞ്ഞു. ബീറ്റ്‌റൂട്ടില്‍ 0.2 ഗ്രാം നൈട്രേറ്റ്‌ അടങ്ങിയിട്ടുണ്ട്‌. ശരീരത്തില്‍ എത്തുന്ന ഈ നൈട്രേറ്റ്‌, നൈട്രൈറ്റായി മാറുകയും രക്തത്തിലെ ഓക്‌സിജനുമായി പ്രവര്‍ത്തിച്ച്‌ നൈട്രിക്‌സ്‌ ഓക്‌സൈഡായി രൂപാന്തരപ്പെടുകയും ചെയ്യുമെന്ന്‌ ഗവേഷണ സംഘം കണ്ടെത്തി. നൈട്രിക്‌ ഓക്‌സൈഡ്‌ രക്തക്കുഴലുകളെ വികസിപ്പിക്കുകയും രക്തസമ്മര്‍ദം കുറയ്‌ക്കുകയും ചെയ്യും. 140 മുതല്‍ 159 വരെ രക്തസമ്മര്‍ദമുള്ളവരില്‍ നടത്തിയ പരീക്ഷണത്തില്‍ ബീറ്റ്‌റൂട്ട്‌ ജ്യൂസ്‌ രക്തസമ്മര്‍ദം കുറയ്‌ക്കുമെന്നും ഗവേഷകസംഘം ജേര്‍ണലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌.