Breaking News

Trending right now:
Description
 
Apr 18, 2013

`ഉരുക്കു വനിത'യ്‌ക്ക്‌ ബ്രിട്ടീഷ്‌ ജനങ്ങള്‍ കണ്ണീരോടെ വിടയേകി

image ബ്രിട്ടന്റെ ചരിത്രം മാറ്റിയെഴുതി `ഉരുക്കു വനിത'മാര്‍ഗരറ്റ്‌ തച്ചാര്‍ക്ക്‌ രാജ്യം വിടയേകി. വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനു ശേഷം ഒരു ബ്രിട്ടീഷ്‌ പ്രധാനമന്ത്രിക്ക്‌ ലഭിക്കുന്ന ഏറ്റവും വലിയ വിടവാങ്ങലിന്‌ സാക്ഷ്യം വഹിക്കാനെത്തിയത്‌ രണ്ടര ലക്ഷത്തോളം പേര്‍. തെരുവിന്റെ ഇരുഭാഗങ്ങളിലുമായി തിങ്ങിനിറഞ്ഞ ജനങ്ങള്‍ കണ്ണീരോടെയാണ്‌ പ്രിയ നേതാവിന്‌ യാത്രാമൊഴിയേകിയത്‌. ശവമഞ്ചം യാത്ര ചെയ്‌ത വഴിയില്‍ തൂവെള്ള പുഷ്‌പങ്ങള്‍ വാരിവിതറിയാണ്‌ ആരാധകര്‍ പ്രിയപ്പെട്ട മാഗിക്ക്‌ അന്ത്യാഞ്‌ജലി അര്‍പ്പിച്ചത്‌. അനുസ്‌മരണയോഗം നടന്ന സെന്റ്‌ പോള്‍സ്‌ കത്തീഡ്രല്‍ ചാന്‍സലര്‍ ജോര്‍ജ്‌ ഓസ്‌ബോണ്‍ അടക്കമുള്ളവര്‍ വിതുമ്പി. അതേസമയം താച്ചര്‍ വിരോധികളുടെ ഒറ്റപ്പെട്ട ശബ്ദവും മുഴങ്ങിക്കേട്ടു. എലിസബത്ത്‌ രാഞ്‌ജിയുടെ സാന്നിധ്യവും ശ്രദ്ധേയമായി. സര്‍ വിന്‍സ്‌റ്റണ്‍ ചര്‍ച്ചിലിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിനുശേഷം ഇപ്പോഴാണ്‌ ഒരു മുന്‍ പ്രധാനമന്ത്രിയുടെ സംസ്‌കാര ചടങ്ങില്‍ രാജ്ഞി പങ്കെടുക്കന്നത്‌.