കോഴിക്കോട്: ലോകത്തിലെതന്നെ ഏറ്റവും പ്രമുഖ ട്രക്ക് നിര്‍മാതാക്കളായ ഡെയിംലര്‍ എജിയുടെ ഇന്ത്യന്‍ സബ്സിഡിയറിയായ ഡെയിംലര്‍ ഇന്ത്യ കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ഡിഐസിവി) ഏറ്റവും അത്യാധുനിക ഡീലര്‍ഷിപ് കോഴിക്കോട്ട് ആരംഭിച്ചു.
കോഴിക്കോട് രാമനാട്ടുകര തളി മഹാവിഷ്ണു ക്ഷേത്രത്തിനു സമീപമാണ് ഓട്ടോബാന്‍ ട്രക്കിംഗ് എന്നു പേരിട്ടിരിക്കുന്ന ഡീലര്‍ഷിപ്പ് പ്രവര്‍ത്തിക്കുക. ഉപയോക്താക്കള്‍ക്ക് സംപൂര്‍ണമായ ട്രക്കിംഗ് അനുഭവമൊരുക്കാന്‍ സര്‍വസജ്ജമാണ് ഈ ഡീലര്‍ഷിപ്. കൊച്ചിയിലും തിരുവനന്തപുരത്തും ഭാരത്ബെന്‍സിന്റെ ഡീലര്‍ഷിപ്പുകളും ഓട്ടോബാന്‍ ട്രക്കിംഗിനാണ്. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമുള്ള ഡീലര്‍ഷിപ് ഔട്ട്ലെറ്റുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതുവഴി കേരളത്തില്‍ ഭാരത്ബെന്‍സ് ട്രക്കുകളുടെ സാന്നിധ്യം ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്.
സംസ്ഥാന വ്യവസായ, ഐടി, അര്‍ബന്‍ ഡവലപ്മെന്റ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് കോഴിക്കോട് ഡീലര്‍ഷിപ് ഉദ്ഘാടനം ചെയ്തത്. സെയില്‍സ്, സര്‍വീസ്, സ്പെയേഴ്സ് എന്നിങ്ങനെ 3 എസ് സൗകര്യങ്ങളാണ് ഓട്ടോബാന്‍ ലഭ്യമാക്കുന്നത്. മികച്ച പരിശീലനം നേടിയ ജീവനക്കാരും സര്‍വസജ്ജമായ വര്‍ക്ക്ഷോപ്പും എല്ലാത്തരം സ്പെയറുകളും സെയില്‍ കണ്‍സള്‍ട്ടിംഗും ലഭ്യമാക്കുന്ന ഷോറൂമും അടങ്ങിയ ഡീലര്‍ഷിപ്പില്‍നിന്ന് ഭാരത്ബെന്‍സ് ഉപയോക്താക്കള്‍ക്ക് എല്ലാ സേവനങ്ങളും ഒരു കുടക്കീഴില് ലഭ്യമാക്കും.
ഡിഐസിവിയും ഓട്ടോബാന്‍ ട്രക്കിംഗും തമ്മില്‍ ഉപയോക്താക്കളുടെ സംതൃപ്തി ലക്ഷ്യമാക്കി സംയുക്തമായി പ്രവര്‍ത്തിക്കുകയാണെന്ന് ഡെയിംലര്‍ ഇന്ത്യ കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രൊക്യുര്‍മെന്റ്, സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ലോജിസ്റ്റിക്സ് വൈസ് പ്രസിഡന്റ് എറിക് നെസല്ഹോ പറഞ്ഞു. ഇതുവഴി അത്യാധുനിക ഡീലര്‍ഷിപ് ഔട്ട്ലെറ്റ് സ്ഥാപിക്കുന്നതിനും കേരളത്തില്‍ ശൃംഖല വര്‍ദ്ധിപ്പിക്കുന്നതിനും സാധിച്ചു. മികച്ച ഫലം ലഭ്യമാക്കുന്നതിന് മികച്ച പങ്കാളിത്തം വേണമെന്നാണ് ഡിഐസിവി വിശ്വസിക്കുന്നത്. എണ്‍പത് ശതമാനത്തിലധികം പാര്‍ട്ട്സുകള്‍ പ്രാദേശികമായി ലഭ്യമാക്കാന്‍ ഇതുവഴി കഴിയുന്നു. ഉയര്‍ന്ന ബ്രാന്‍ഡുകളില്‍നിന്ന് പ്രതീക്ഷിക്കുന്നതപോലെ മികച്ച സെയില്‍സ്, സര്‍വീസ് അനുഭവം ലഭ്യമാക്കാന്‍ ഇതുവഴി കഴിയുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെമ്പാടും ഭാരത്ബെന്‍സിന്റെ ശൃംഖല വര്‍ദ്ധിപ്പിക്കുകയാണെന്ന് ഡിഐസിവി മാര്‍ക്കറ്റിംഗ് സെയില്‍സ്, ആഫ്റ്റര്‍ സെയില്‍സ് വൈസ് പ്രസിഡന്റ് വി.ആര്.വി. ശ്രീപ്രസാദ് പറഞ്ഞു. ഇപ്പോഴുള്ള 36 ഡീലര്‍ഷിപ്പുകളില്‍നിന്ന് ഈ വര്‍ഷം 80 ഡീലര്‍ഷിപ് ഔട്ട്ലെറ്റുകളായി വര്‍ദ്ധിപ്പിക്കും. ട്രക്കിംഗിംല് ഇന്ത്യന്‍ ട്രക്കര്‍മാര്‍ക്ക് പുതിയ സംപൂര്ണാനുഭവം ലഭ്യമാക്കുന്നതിനാണ് ഭാരത്ബെന്‍സ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യമെങ്ങുമായി ഏറ്റവും പ്രധാനപ്പെട്ട ട്രക്കിംഗ് റൂട്ടുകളില്‍ നൂറിലധികം സെയില്‍സ്, സര്‍വീസ്, സ്പെയര്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിന്റെ ഭാഗമാണ് കോഴിക്കോട്ട് പുതിയ ഡീലര്‍ഷിപ് ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവും ആധുനിക ആഫ്റ്റര്‍ സെയില്‍സ് സര്‍വീസ് ലഭ്യമാക്കുകയാണ് ലക്ഷ്യം. എളുപ്പത്തില്‍ എത്തുക എന്നതിന് അപ്പുറം സജീവമായ സേവനം ലഭ്യമാക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഉപയോക്താക്കളുടെ ബിസിനസിന് പരമാവധി മൂല്യം ലഭ്യമാക്കാന്‍ കഴിയുന്ന ട്രക്കുകള്‍ ലഭ്യമാക്കുന്നതിനായി മികച്ച സവിശേഷമായ സെയില്‍സ് കണ്‍സള്‍ട്ടന്‍സിയാണ് ഡീലര്‍ഷിപ്പുകള്‍ നല്‍കുന്നത്. ഭാരത്ബെന്‍സുമായി സഹകരിക്കുന്നതിലൂടെ കൂടുതല്‍ ശക്തരാകാന്‍ കഴിഞ്ഞുവെന്ന തോന്നലുണ്ടാകണമെന്നാണ് ഭാരത്ബെന്‍സ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ഭാരത്ബെന്സുമായ പരസ്പരപൂരിതമായ പാര്ട്ണര്ഷിപാണുള്ളതെന്ന് ഓട്ടോബാന്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഫര്‍സദ് പറഞ്ഞു. കൊച്ചിയിലും തിരുവനന്തപുരത്തും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇത് ഉപയോഗപ്പെടുത്തി മികച്ച സെയില്‍സ്, ആഫ്റ്റര്‍സെയില്‍ സേവനങ്ങള്‍ക്ക് ലഭ്യമാക്കും. ഉപയോക്താക്കള്‍ സ്വന്തം ബിസിനസ് വിപുലീകരിക്കാന്‍ ശ്രദ്ധിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ട്രക്കുകളിലാണ് ഓട്ടോബാന്റെ ശ്രദ്ധ.
പ്രാഥമിക, മൂല്യവര്‍ദ്ധിത സേവനങ്ങളാണ് ഡീലര്‍ഷിപ്പില്‍നിന്ന് ഉപയോക്താവിന് ലഭ്യമാകുന്നത്. സെയില്സില് ഓരോ ഉപയോക്താവിന്റെയും സവിശേഷമായ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള പ്രശ്നപരിഹാരം നല്‍കാനുള്ള പരിശീലനമാണ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. ഓട്ടോബാന്‍ ട്രക്കില്‍നിന്ന് ഭാരത്ബെന്‍സ് ട്രക്കുകള്‍ വാങ്ങിയവര്‍ക്ക് അവരുടെ ബിസിനസ് ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ വാഹനം ലഭ്യമാക്കാനാണ് ശ്രദ്ധിക്കുന്നത്.
പൂര്‍ണമായും പ്രോ-ആക്ടീവ് ആയ സേവനത്തിലൂടെ ട്രക്കുകളില്‍നിന്ന് പരമാവധി ഉത്പാദനക്ഷമത ഉടമകള്‍ക്ക് ലഭ്യമാകും. വില്പനനാന്തര സേവനരംഗത്ത് ഡീലര്‍ഷിപ്പുകളില്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന വര്ക്ക്ഷോപ്പുകളാണുള്ളത്. യോഗ്യതയുള്ള ഡെയിമ്ലറില് പരിശീലനം നേടിയ എന്‍ജിനീയര്‍മാരും ടെക്നീഷ്യന്മാരും ഉയര്‍ന്ന ക്ഷമതയുള്ള ടൂളുകളും ആധുനിക ഡയഗ്നോസ്റ്റിക്, മൊബൈല്‍ സര്‍വീസ് വാനുകളുമാണ് ഡീലര്‍ഷിപ്പുകളിലുള്ളത്. മൂല്യവര്‍ദ്ധിത സേവനങ്ങളായ കാഷ്ലെസ് സീറോ ഡിപ്രീസിയേഷന് ഇന്‍ഷ്വറന്‍സ്, ഫുള്‍ മെയിന്റനന്‍സ് കോണ്‍ട്രാക്ട്, എക്സ്റ്റന്‍ഡഡ് വാറന്റി, 24x7 റോഡ്സൈഡ് അസിസ്റ്റന്‍സ്, വെഹിക്കിള്‍ ട്രാക്കിംഗ് സിസ്റ്റംസ്, ഡ്രൈവര്‍മാര്‍ക്ക് പരിശീലനം, എക്സ്പ്രസ്, ഓണ്‍സൈറ്റ് സര്‍വീസ് എന്നിവയെല്ലാം ലഭ്യമാണ്.
എളുപ്പത്തില്‍ ഫിനാന്‍സിംഗ് സൗകര്യങ്ങള്‍ ഉപയോക്താക്കള്‍ക്കു ലഭിക്കും. ഡെയിമ് ലറിന്റെ സ്വന്തം ക്യാപ്റ്റീവ് ഫിനാന്‍സിംഗ് ബ്രാന്‍ഡായ ഭാരത്ബെന്‍സ് ഫിനാന്‍ഷ്യലിന്റെ ഫിനാന്‍ഷ്യല്‍ സൊല്യൂഷനുകളും ഡീലര്‍ഷിപ്പുകളില്‍നിന്ന് ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, സുന്ദരം ഫിനാന്‍സ്, കൊട്ടക് ബാങ്ക് എന്നിങ്ങനെ പ്രമുഖ ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും സേവനവും ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്.
ഭാരത്ബെന്‍സ് ഉപയോക്താക്കള്‍ക്ക് ലഭ്യമായവയില്‍ ഏറ്റവും മികച്ച ഉത്പന്നങ്ങള്‍, സജീവമായ വില്‍പ്പനനാന്തര സേവനങ്ങള്‍, എളുപ്പത്തിലുള്ള ഫിനാന്‍സിംഗ് എന്നിവയെല്ലാം ഒരു കുടക്കീഴില് ലഭ്യമാകും.