Breaking News

Trending right now:
Description
 
Oct 03, 2012

മട്ടന്‍ പുലാവ്‌

image ബസ്‌മതി അരി - 2 കപ്പ്‌ ഏലയ്‌ക്കാ - നാലെണ്ണം ഗ്രാമ്പൂ - 8 കറുവാപ്പട്ട - 5 ചെറിയ കഷണം വെളുത്തുള്ളി - 5 അല്ലി ഇഞ്ചി - 1 കഷണം ഉണക്കമുളക്‌ - 3 സവാള - 2 പെപ്പര്‍ കോണ്‍ -1/2 ടേബിള്‍സ്‌പൂണ്‍ കശുവണ്ടിപ്പരിപ്പ്‌ - 25 ഉണക്കമുന്തിരിങ്ങ - 2 ടേബിള്‍സ്‌പൂണ്‍ ഉപ്പ്‌ - ആവശ്യത്തിന്‌ എണ്ണ - ആവശ്യത്തിന്‌ 

 പാകം ചെയ്യുന്ന വിധം

 മട്ടന്‍ കഴുകി വൃത്തിയാക്കി സമചതുരക്കഷണങ്ങളായി മുറിക്കുക. അരി കഴുകി 30-40 മിനിട്ട്‌ കുതിര്‍ത്തുവയ്‌ക്കുക. സവാള നീളത്തില്‍ കനംകുറച്ച്‌ അരിയുക. ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ കഷണങ്ങളായി അരിയുക. കനംകുറഞ്ഞ വെള്ളത്തുണിയെടുത്ത്‌ മേശയില്‍ വിരിയ്‌ക്കുക. ഇഞ്ചി, വെളുത്തുള്ളി, ജീരകം, മല്ലി, പെപ്പര്‍ കോണ്‍, അരിഞ്ഞുവച്ച സവാളയുടെ പകുതി എന്നിവ തുണിയില്‍ വയ്‌ക്കുക. തുണി കിഴിപോലെ കെട്ടുക. മട്ടണ്‍, തുണിയില്‍വച്ച മസാലകള്‍, ഒരു ടേബിള്‍ സ്‌പൂണ്‍ ഉപ്പ്‌, നാലു കപ്പ്‌ വെള്ളം എന്നിവ ഒരു പ്രഷര്‍ കുക്കറില്‍വച്ച്‌ മട്ടണ്‍ വേവിയ്‌ക്കുക. 

ഒരു വലിയ പാത്രത്തില്‍ മൂന്ന്‌ ടേബിള്‍സ്‌പൂണ്‍ എണ്ണ ഒഴിച്ച്‌ അരിഞ്ഞ സവാള ചേര്‍ത്ത്‌ ഇളക്കി നൂറുശതമാനം പവറില്‍ എട്ടു മിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക. ഇതിലേയ്‌ക്ക്‌ കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്‌ക്ക എന്നിവ ഇട്ട്‌ നൂറുശതമാനം പവറില്‍ മൂന്ന്‌ മിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക. സവാള ഗോള്‍ഡന്‍ ബ്രൗണ്‍ കളറാകണം. കുതിര്‍ത്ത അരിയില്‍നിന്ന്‌ വെള്ളം വാര്‍ന്നുകളഞ്ഞശേഷം ഇതിലേയ്‌ക്ക്‌ ചേര്‍ത്തിളക്കുക. 

വേവിച്ച മട്ടന്‍, 4 കപ്പ്‌ മട്ടന്‍ സ്‌റ്റോക്ക്‌ എന്നിവയും ചേര്‍ക്കുക. മട്ടന്‍ സ്‌റ്റോക്ക്‌ ആവശ്യത്തിന്‌ ഇല്ലെങ്കില്‍ വെള്ളം ചേര്‍ക്കാം. ഉപ്പ്‌ നോക്കിയശേഷം പാത്രം മൂടി 100 ശതമാനം പവറില്‍ 20 മിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക. ഓഫ്‌ ചെയ്‌തശേഷം അഞ്ചുമിനിട്ടു കഴിഞ്ഞ്‌ പാത്രം തുറക്കുക. വറുത്ത സവാളയും കശുവണ്ടിയും മുന്തിരിങ്ങയും ചേര്‍ത്ത്‌ അലങ്കരിക്കുക.