Breaking News

Trending right now:
Description
 
Apr 16, 2013

സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിച്ചു

image


തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ അടക്കമുള്ള ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചു. വന്‍കിട ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം ബലരാമന്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം വര്‍ധിപ്പിക്കും. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വര്‍ധനവ്‌ നടപ്പാക്കാനാണ്‌ തീരുമാനമായിട്ടുള്ളത്‌.

20 കിടക്കകളുള്ള ആശുപത്രികളുടെ ശമ്പളം 25 ശതമാനവും 100 കിടക്കകളുള്ള ആശുപത്രികളില്‍ 31 ശതമാനവും വര്‍ധനവുണ്ടാകും. വന്‍കിട ആശുപത്രികളില്‍ 35 ശതമാനം വരെയാണ്‌ ശമ്പളവര്‍ധനവ്‌. 

നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിച്ചുകൊണ്ടുള്ള ബലരാമന്‍ കമ്മിറ്റിയുടെ ശമ്പളപരിഷ്‌കരണ റിപ്പോര്‍ട്ട്‌ അംഗീകരിക്കില്ലെന്ന്‌ കേരളത്തിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ സംഘടന മുന്‍പ്‌ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന്‌ വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ്‌ വന്‍കിട ആശുപത്രികളില്‍ ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പിലാക്കാന്‍ തീരുമാനമായത്‌.