Breaking News

Trending right now:
Description
 
Apr 16, 2013

യാത്രക്കാരന്റെ ലഗേജ്‌ നഷ്ടപ്പെട്ടു; ബ്രിട്ടീഷ്‌ എയര്‍വേസ്‌ 90000 രൂപാ നല്‍കണം

image യാത്രക്കാരന്റെ ലഗേജ്‌ നഷ്‌ടപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്‌ ബ്രിട്ടീഷ്‌ എയര്‍വേസ്‌ 90,000 രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ ഉത്തരവ്‌. തെക്കു-പടിഞ്ഞാറന്‍ തര്‍ക്ക പരിഹാര ഫോറമാണ്‌ ഉത്തരവിട്ടിരിക്കുന്നത്‌. ലഗേജ്‌ നഷ്‌ടപ്പെട്ട വകയില്‍ 50,000 രൂപയും കോടതി ചെലവായി 40,000 രൂപയും നല്‍കാനാണ്‌ ഉത്തരവ്‌. ഡല്‍ഹി സ്വദേശിയായ ബല്‍രാജ്‌ തനേജ നല്‍കിയ പരാതിയിലാണ്‌ കോടതി ഉത്തരവ്‌. ഡല്‍ഹിയില്‍ നിന്നും മിലാനിലേക്കുള്ള യാത്രക്കിടെയാണ്‌ ഇയാളുടെ ലഗേജ്‌ നഷ്‌ടപ്പെട്ടത്‌. വിദേശത്തു നിന്നും വാങ്ങിയ വിലപിടിപ്പുള്ള സാധനങ്ങളാണ്‌ ബാഗിലുണ്ടായിരുന്നത്‌.