Breaking News

Trending right now:
Description
 
Oct 03, 2012

എകെന്‍ ഇലക്ട്രോണിക്‌സിന്റെ ആന്‍ഡ്രോയ്‌ഡ്‌ ടാബ്‌ ലെറ്റുകള്‍ വിപണിയില്‍

image ഹോങ്കോംഗിലെ ടാബ്‌ലറ്റ്‌ പിസി നിര്‍മാതാക്കളായ എകെന്‍ ഇലക്ട്രോണിക്‌സ്‌ ഇന്ത്യന്‍ വിപണിയില്‍ മിതമായ വിലയില്‍ 'എകെന്‍ ലെപ്പേഡ്‌' എന്ന പേരില്‍ ആന്‍ഡ്രോയ്‌ഡ്‌ ടാബ്‌ലറ്റുകള്‍ അവതരിപ്പിച്ചു. 6900 രൂപ മുതല്‍ 11,999 രൂപ വരെയാണ്‌ പുതിയ ടാബ്‌ലറ്റ്‌ പിസിയുടെ വില.

സ്‌കൂളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയെയാണ്‌ എകെന്‍ ലക്ഷ്യമിടുന്നത്‌. എജിറ്റിഇയുമായുള്ള സഹകരണത്തിലൂടെ മികച്ച വളര്‍ച്ചയാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ ചാംങ്‌ പറഞ്ഞു.

ഗൂഗിള്‍ പ്ലേ സ്റ്റോറിനെ പിന്തുണയ്‌ക്കുന്ന ആന്‍ഡ്രോയ്‌ഡ്‌ ടാബ്‌ലറ്റുകളാണ്‌ എകെന്‍ ലെപ്പേഡ്‌ ടാബ്‌ലറ്റ്‌ പിസി. എല്ലാത്തരം ഉപയോക്താക്കള്‍ക്കും ഉപകരിക്കുന്നവിധത്തില്‍ 500000-ത്തില്‍ അധികം ആപ്ലിക്കേഷനുകള്‍ ഇതിലുണ്ട്‌. എട്ടു ജിബി ഇന്റേണല്‍ സ്റ്റോറേജ്‌ സൗകര്യമുള്ളവയാണ്‌ ഈ ടാബ്‌ലറ്റുകള്‍. വീഡിയോകോളിനുവേണ്ടി 1.3 മെഗാപിക്‌സല്‍ ഫ്രണ്ട്‌ കാമറയുണ്ട്‌.

ഏഴിഞ്ച്‌, എട്ടിഞ്ച്‌, 9.7 ഇഞ്ച്‌ എന്നിങ്ങനെ വിവിധ വലിപ്പത്തില്‍ ലഭ്യമാകുന്ന ടാബ്‌ലറ്റ്‌ 3ജി, ജിപിഎസ്‌ മോഡലുകളുണ്ട്‌. 1080 പിക്‌സല്‍ എച്ച്‌ഡി വീഡിയോ പ്ലേബാക്ക്‌ സൗകര്യമുള്ളവയാണ്‌ എകെന്‍ ടാബ്‌ലറ്റുകള്‍. വൈ-ഫൈ, 3ജി ഡോംഗിള്‍ എന്നിവ ഉപയോഗിക്കാനാവും. ഓണ്‍ബോര്‍ഡ്‌ എസ്‌ഡി കാര്‍ഡ്‌ ഉപയോഗിച്ച്‌ എകെന്‍ ടാബ്‌ലറ്റുകള്‍ക്ക്‌ 32 ജിബി വരെ മെമ്മറി ലഭ്യമാക്കാം. വളരെ കനം കുറഞ്ഞ രൂപകല്‍പ്പനയുള്ള എകെന്‍ ടാബ്‌ലറ്റുകള്‍ക്ക്‌ 230 ഗ്രാം മാത്രമാണ്‌ ഭാരം. ഇന്നു മുതല്‍ വിപണിയില്‍ ലെപ്പേഡ്‌ ടാബ്‌ലറ്റുകള്‍ ലഭ്യമാകും.