Breaking News

Trending right now:
Description
 
Apr 15, 2013

ചിക്കന്‍ ഫ്രൈ ഗ്രേവിയോടുകൂടിയത്‌

image


എല്ലില്ലാത്ത ചിക്കന്‍ - 1/4 കിലോ
ഇഞ്ചി കൊത്തിയരിഞ്ഞത്‌ - 2 ടീ സ്‌പൂണ്‍
വെളുത്തുള്ളി കൊത്തിയരിഞ്ഞത്‌ - 2 ടീ സ്‌പൂണ്‍
പച്ചമുളക്‌ നീളത്തില്‍ അരിഞ്ഞത്‌ - 2 എണ്ണം
കറിവേപ്പില ആവശ്യത്തിന്‌
എണ്ണ - 2 ടീ സ്‌പൂണ്‍

ഗ്രേവിയ്‌ക്ക്‌ 

യോഗര്‍ട്ട്‌ (പുളി ഇല്ലാത്ത തൈര്‌)- 1/2 കപ്പ്‌
മഞ്ഞള്‍പ്പൊടി - 1/4 ടീ സ്‌പൂണ്‍
കാഷ്‌മീരി മുളകുപൊടി - 1/2 ടീ സ്‌പൂണ്‍
മല്ലിപ്പൊടി - 1/2 ടീ സ്‌പൂണ്‍
ഉപ്പ്‌ പാകത്തിന്‌

ചിക്കനില്‍ പുരട്ടിവയ്‌ക്കാന്‍

മഞ്ഞള്‍പ്പൊടി - 1/2 ടീ സ്‌പൂണ്‍
കാഷ്‌മീരി മുളകുപൊടി - 1 ടീ സ്‌പൂണ്‍
കുരുമുളകുപൊടി - 1/4 ടീ സ്‌പൂണ്‍
ഇഞ്ചി, വെളുത്തുള്ളി പോസ്‌റ്റ്‌ - 1 ടീ സ്‌പൂണ്‍
നാരങ്ങാനീര്‌ - 1 ടീ സ്‌പൂണ്‍
ഉപ്പ്‌ പാകത്തിന്‌

ചിക്കന്‍ കഷണങ്ങളില്‍ മേല്‍പ്പറഞ്ഞ ചേരുവകള്‍ പുരട്ടി 1 മണിക്കൂര്‍ റഫ്രിജറേറ്ററില്‍ വയ്‌ക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാകുമ്പോള്‍ മാരിനേറ്റ്‌ ചെയ്‌തുവച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങള്‍ എണ്ണയിലിട്ട ചെറുതീയില്‍ ഗോള്‍ഡന്‍ കളറാകുന്നതുവരെ മൊരിച്ചെടുക്കണം. മുഴുവന്‍ കഷണങ്ങളും ഇങ്ങനെ വറുത്തെടുക്കണം. 

യോഗര്‍ട്ട്‌, മഞ്ഞള്‍പ്പൊടി, കാഷ്‌മീരി മുളകുപൊടി, മല്ലിപ്പൊടി, പാകത്തിന്‌ ഉപ്പ്‌ എന്നിവ നന്നായി ഇളക്കി യോജിപ്പിച്ച്‌ മാറ്റിവയ്‌ക്കുക. 

ഒരു പാത്രത്തില്‍ 2 ടീ സ്‌പൂണ്‍ എണ്ണയൊഴിച്ച്‌ ചൂടാകുമ്പോള്‍ വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍ത്ത്‌ വഴറ്റുക. പച്ചമുളകും കറിവേപ്പിലയും ചേര്‍ത്തിളക്കുക. വറുത്തുവച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങള്‍ ഇതിലേയ്‌ക്ക്‌ ചേര്‍ത്ത്‌ നന്നായി ഇളക്കുക. തൈര്‌ മിശ്രിതം ചേര്‍ത്ത്‌ നന്നായി ഇളക്കുക. ചിക്കന്‍ കഷണങ്ങളില്‍ അരപ്പ്‌ നന്നായി പിടിക്കുന്നതുവരെ ചെറുതീയില്‍ വേവിക്കുക. കഷണങ്ങളില്‍ അരപ്പു നന്നായി പുരണ്ടു കഴിയുമ്പോള്‍ വാങ്ങിവയ്‌ക്കാം.