Breaking News

Trending right now:
Description
 
Apr 15, 2013

സ്വര്‍ണവില വീണ്ടും ഇടിഞ്ഞു, പവന്‌ 19800 രൂപ

image ആയിരം രൂപകൂടി ഇടിഞ്ഞ്‌ സ്വര്‍ണവില 19800 രൂപയിലെത്തി. കഴിഞ്ഞ മെയ്‌ മാസത്തിനുശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്‌. കഴിഞ്ഞ ദിവസം പവന്‌ 400 രൂപയാണ്‌ ഇടിഞ്ഞത്‌.. രാജ്യാന്തര വിപണിയിലുണ്ടാകുന്ന ഇടിവാണ്‌ ഇന്ത്യയിലും പ്രതിഫലിക്കുന്നത്‌.

 ഏതാനും ദിവസങ്ങള്‍ കൂടി ഈ ട്രെന്‍ഡ്‌ തുടരുമെന്നാണ്‌ വിദഗ്‌ധര്‍ നല്‍കുന്ന സൂചന. അതിനിടെ സ്വര്‍ണ വില വീണ്ടും ഇടിയുന്നതിന്റെ സൂചനകളാണ്‌ വിപണിയില്‍നിന്നു ലഭിക്കുന്നത്‌. കഴിഞ്ഞ നാലു ദിവസം കൊണ്ട ഒരു പവന്‌ 1,240 രൂപയുടെ കുറവാണ്‌ ഉണ്ടായത്‌. നാലു മാസം കൊണ്ടു കുറഞ്ഞതു 3,440 രൂപയാണ്‌. സ്വര്‍ണ വില കുറയുന്നത്‌ സാധാരണക്കാര്‍ക്ക്‌ ആശ്വാസം പകരുന്നതാണ്‌. കഴിഞ്ഞ നവംബറില്‍ 24,000 രൂപയ്‌ക്കു മുകളിലായിരുന്ന വിലയാണ്‌ ഇപ്പോള്‍ 21,000 രൂപയുടെ താഴേക്ക്‌ വന്നിരിക്കുന്നത്‌. യുഎസ്‌ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നതടക്കമുള്ള കാരണങ്ങളാണ്‌ സ്വര്‍ണ വില ഇടിയുന്നതിന്റെ കാരണമായി രാജ്യാന്തര വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്‌.