Breaking News

Trending right now:
Description
 
Oct 03, 2012

ഈസ്റ്റ്‌ ആംഗ്ലിയയിലെ മികവുകളെ യുക്മ കലാമേളയില്‍ ആദരിക്കും

ജിജി സ്ടീഫെന്‍
image യു കെ യിലെ മലയാളി സമൂഹത്തില്‍ നിന്നും അഭിനന്ദനാര്‍ഹാമായ നേട്ടം കൈവരിച്ചു മലയാളി സമൂഹത്തിനു അഭിമാനവും മാര്‍ഗ്ഗദര്ശിയും ആകുന്നവരെ സമൂഹ മദ്ധ്യേ ആദരിക്കുന്നത്തിനു യുക്മ നാഷണല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡ് ആന്‍ഡ്‌ റെകഗ്നേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ഈസ്റ്റ്‌ ആംഗ്ലിയയിലെ മികവുറ്റ പ്രതിഭകളെ യുക്മ ഈസ്റ്റ്‌ ആംഗ്ലിയ റീജിയണല്‍ കമ്മിറ്റി കേംബ്രിഡ്ജ് കലാമേളയില്‍ ആദരിക്കും. <><><>

യുക്മയില്‍ അംഗമായ അസോസിയേഷനുകളില്‍ നിന്നുള്ള തിളക്കമാര്‍ന്ന വിജയം കൈവരിച്ച മലയാളി കുട്ടികളെയോ, പ്രാഗത്ഭ്യം തെളിയിച്ച മലയാളി സംരംഭങ്ങളെയോ മലയാളി പ്രതിഭകളെയോ ആണ് ഇതിനു തിരഞ്ഞെടുക്കുന്നത്. മലയാളികളുടെ മാനം വാനോളം ഉയര്‍ത്തിയ ഈ അഭിമാന ഭാജനങ്ങളെ നമുക്കൊന്ന് പരിചയപ്പെടാം അഭിനന്ദിക്കാം. ഇക്കഴിഞ്ഞ ജി സി എസ് സി പരീക്ഷയില്‍ 12 A സ്റ്റാര്‍ നേടി വിസ്മയമായിത്തീര്‍ന്ന ഇപ്സ്വിച് മലയാളി അസോസിയേഷനില്‍ നിന്നുള്ള സ്മിജി സജി, അവ്താരികയുടെ റോളിലും നന്നായി ശോഭിക്കുന്നു. 10 A സ്റ്റാര്‍ നേടി തിളക്കമാര്‍ന്ന വിജയം നേടിയ ബാസില്ടനില്‍ നിന്നുള്ള റൂബിള്‍ ഫ്രാന്‍സീസ് യുക്മ നാഷണല്‍ കമ്മിറ്റി അംഗവും നാഷണല്‍ കലാമേളയുടെ ചര്ജ്ജുമുള്ള അഡ്വ. ഫ്രാന്‍സീസ് മാത്യു കവളക്കാട്ടിലിന്റെ മകനാണ്.

ബാസില്‍ടണില്‍ നിന്ന് തന്നെയുള്ള ടൂബി ജോര്‍ജ്ജും മികച്ച വിജയം നേടി മാതൃക ആയവരില്‍ ഉള്‍പ്പെടുന്നു. ബെഡ്ഫോര്‍ഡില്‍ നിന്നുള്ള ബാബു തങ്കമ്മ ദമ്പതികളുടെ മകള്‍ ശില്പ ബാബു, ബെഡ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിടന്റായി തിരഞ്ഞെടുക്കപ്പെട്ട മാത്യു മട്ടമന - ത്രേസ്യാമ്മ ദാമ്പതികലുറെ മകന്‍ ആഷ്‌ലിന്‍ മാത്യൂസ് എന്നിവരും മികവിന്റെ പര്യായമായി ഉന്നതവിജയം നേടി അംഗീകാരം നേടി.

രണ്ടു തവണ യുക്മ ഈസ്റ്റ്‌ ആന്‍ഗ്ലിയ റീജിയണല്‍ കലാതിലകവും ഇക്കഴിഞ്ഞ ജി സി എസ് സി പരീക്ഷയില്‍ മികച്ച വിജയം നേടിയ ആളുമായ സൌത്തെന്ഡ് മലയാളി അസോസിയേഷനില്‍ നിന്നുള്ള അനീറ്റ അബ്രാഹവും കലാമേള വേദിയില്‍ ആദരിക്കപ്പെടും. ല്യൂട്ടന്‍ കേരലൈട്ട്സ് അസോസിയേഷനില്‍ നിന്നുള്ള നിക്കി മറിയം ജിജി മുന്‍ പ്രസിടന്റ്റ് ജിജി യുടെ മകളാണ്. GCSE പരീക്ഷയിലെ ഉന്നത വിജയത്തിനാണ് യുക്മ കലാമേളയില്‍ ആദരിക്കപ്പെടുന്നത്.

യുക്മയില്‍ നവാഗതരായ പാപ്പ്വര്‍ത്ത് ഇന്ത്യന്‍ അസോസിയേഷനിലെ ഡാനിസ് തോമസും ഉന്നത വിജയത്തിന് ഈ കലാ മേളയില്‍ കേംബ്രിഡ്ജില്‍ വച്ചു ആദരിക്കപ്പെടും. ഇതിനു പുറമേ ബ്രിട്ടിഷ് അക്കാദമി സ്കൂള്‍ ലാങ്ഗ്വേജ് അവാര്‍ഡ്‌ കരസ്ഥമാക്കിയ ഇപ്സ്വിച് കേരള കമ്യുനിടി സപ്ലിമെന്ടരി സ്കൂളിനെയും പൊതു രംഗത്തെ മികച്ച സംഘാടകരേയും കേംബ്രിഡ്ജ് കലാമേളയില്‍ യുക്മ ആദരിക്കും.

നമ്മുടെ സമൂഹത്തില്‍ തന്നെയുള്ള മികച്ച പ്രതിഭകളെ ആദരിക്കുന്നതും സമൂഹ മദ്ധ്യേ പരിചയപ്പെടുത്തുന്നതും വഴി യു കെയില്‍ തളിരിടുന്ന മലയാളി കരുത്തിന്റെ പുതു നാമ്പുകളെ കരുത്താര്‍ജ്ജിപ്പിക്കുക ആണ് യുക്മ ചെയ്യുന്നത്. നാളത്തെ യുക്മയുടെ നേത്രുത്വമായി വളരേണ്ട ഇവരെ നമുക്ക് ഒന്നായി അനുമോടിക്കാം. gigi67stephen@gmail.com