Breaking News

Trending right now:
Description
 
Apr 14, 2013

വെജിറ്റബിള്‍ പുലാവ്‌

image

ബിരിയാണി അരി - 2 കപ്പ്‌
കാരറ്റ്‌ -1
ബീന്‍സ്‌ - 15
ഫ്രഷ്‌ ഗ്രീന്‍ പീസ്‌ - 3 ടേബിള്‍ സ്‌പൂണ്‍
കോളിഫ്‌ളവര്‍ - 15 ചെറിയ കഷണങ്ങള്‍
കാപ്‌സിക്കം - 1
സവാള - 1
കശുവണ്ടി പരിപ്പ്‌ - 25 എണ്ണം
ഏലക്കായ്‌ - 4,
ഗ്രാമ്പൂ - 5
കറുവാപ്പട്ട - 3-4 ചെറിയ കഷണങ്ങള്‍
എണ്ണ - 5 ടേബിള്‍ സ്‌പൂണ്‍
ഉപ്പ്‌ പാകത്തിന്‌
വെള്ളം - 4 കപ്പ്‌

സവാള, കാരറ്റ്‌, ബീന്‍സ്‌ എന്നിവ നീളത്തില്‍ കനം കുറച്ച്‌ അരിയുക. കാപ്‌സിക്കവും കോളിഫ്‌ളവറും സമചതുരക്കഷണങ്ങളായി മുറിക്കുക. അരി കഴുകി വെള്ളത്തിലിടുക. 30 മിനിട്ട്‌ കഴിയുമ്പോള്‍ വാരിവയ്‌ക്കുക. ഒരു പാത്രത്തില്‍ 4 കപ്പ്‌ വെള്ളം ഒഴിച്ച്‌ തിളയ്‌ക്കുമ്പോള്‍ ഏലക്കായ്‌, ഗ്രാമ്പൂ, കറുവാപ്പട്ട, പാകത്തിന്‌ ഉപ്പ്‌, 2 സ്‌പൂണ്‍ എണ്ണ എന്നിവ ചേര്‍ക്കുക. ഇതിലേയ്‌ക്ക്‌ കുതിര്‍ത്തിയ അരിയിടുക. നന്നായി തിളച്ചുകഴിയുമ്പോള്‍ തീ അണയ്‌ക്കുക. 15 മിനിട്ടുകഴിയുമ്പോഴേയ്‌ക്കും അരി വെന്തിട്ടുണ്ടാകും. 

ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ കശുവണ്ടി പരിപ്പ്‌, സവാള എന്നിവ വറുത്തുമാറ്റിവയ്‌ക്കുക. ഈ എണ്ണയിലേയ്‌ക്ക്‌ കാരറ്റ്‌, ബീന്‍സ്‌, ഗ്രീന്‍ പീസ്‌, കാപ്‌സിക്കം, കോളിഫ്‌ളവര്‍ എന്നിവയിട്ട്‌ നന്നായി വഴന്നുകഴിയുമ്പോള്‍ പാകത്തിന്‌ ഉപ്പ്‌ ചേര്‍ക്കുക. ഇതിലേയ്‌ക്ക്‌ വെന്ത ചോറ്‌ ചേര്‍ത്ത്‌ നന്നായി ഇളക്കുക. മല്ലിയില, വറുത്ത കശുവണ്ടി പരിപ്പ്‌, സവാള എന്നിവ വിതറി അലങ്കരിക്കുക.