Breaking News

Trending right now:
Description
 
Apr 14, 2013

തക്കാളിയെ വെല്ലും മുളക്‌

Seema Suresh
image

മുളകും തക്കാളിയും തമ്മില്‍ എന്തു ബന്ധമാണന്നല്ലേ? പറയാം, സര്‍വഗുണസമ്പന്നന്‍ എന്നു നാം കരുതുന്ന തക്കാളിയില്‍ ഉള്ളതിനേക്കാള്‍ ആറു മുതല്‍ എട്ടു മടങ്ങ്‌ വരെ ജീവകം സി മുളകിലുണ്ട്‌ എന്ന്‌്‌ എത്രപേര്‍ക്ക്‌ അറിയാം. മുളകിന്റെ മഹത്വം ഇവിടംകൊണ്ടും തീരുന്നില്ല. നിരോക്‌സീകാരക സമൃദ്ധമാണ്‌ മുളക്‌. വര്‍ണകമായ കരോട്ടിനോയ്‌ഡുകളും വേണ്ടുവോളം. നിരവധിരോഗങ്ങളെ ചെറുക്കാന്‍ മുളക്‌ മനുഷ്യശരീരത്തെ സഹായിക്കുന്നു. രക്തസമ്മര്‍ദ്ദം ക്രമപ്പെടുത്താന്‍ ഇത്രയും നല്ല ഉപാധി വേറെയില്ല. 

ജീവകം സി ധാരാളം ഉള്ളതിനാല്‍ ഗുണങ്ങള്‍ വേറെയുമുണ്ട്‌. ജലദോഷം അകറ്റിനിര്‍ത്തും. കണരോഗം (സ്‌കര്‍വി) വരാതെ തടയും. ശരീരത്തിന്‌ ആവശ്യമുള്ള ഇരുമ്പ്‌ ആഗീരണം ചെയ്യാന്‍ സഹായിക്കും. ഹൃദ്‌രോഗവും ഹൃദയാഘാതവും തടയും. ചുരുക്കത്തില്‍ ആധുനിക ഭക്ഷണക്രമത്തില്‍ ഒട്ടും ഒഴിവാക്കാനാവാത്ത അവശ്യ ഘടകമായി മാറിയിരിക്കുന്നു മുളക്‌. സാല്‍മൊണല്ല, ഇ-കോളി പോലെയുള്ള സൂക്ഷ്‌മാണുക്കള്‍ പെരുകാതെ നോക്കാനും മുളകുമതി. ഉമിനീരും ആമാശത്തിലെ ദഹനരസങ്ങളും ഉത്‌പാദിപ്പിക്കുവാന്‍ ഉത്തേജനം നല്‌കുക വഴി മുളക്‌ ഉത്തമദഹന സഹായിയുമാണ്‌.