Breaking News

Trending right now:
Description
 
Apr 14, 2013

ചങ്ങനാശേരി സദസ്‌ കള്‍ച്ചറല്‍ അക്കാദമി രജതജൂബിലി ആഘോഷിച്ചു

image


ചങ്ങനാശേരി അതിരൂപതാ കള്‍ച്ചറല്‍ അക്കാദമി ഏപ്രില്‍ 12 വെള്ളിയാഴ്‌ച രജതജൂബിലി ആഘോഷിച്ചു. പി.പി. ജോസ്‌ റോഡിലെ പുതിയ സ്വന്തം ആസ്ഥാനമന്ദിരത്തിലായിരുന്നു ആഘോഷങ്ങള്‍. ഇനി മുതല്‍ സദസ്‌ അവിടെയാവും പ്രവര്‍ത്തിക്കുക.

വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ ചങ്ങനാശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസപ്‌ പെരുന്തോട്ടം ആസ്ഥാനമന്ദിരം ആശീര്‍വദിച്ചു. തുടര്‍ന്ന്‌ ചങ്ങനാശേരി അസംപ്‌ഷന്‍ കോളജ്‌ ഓഡിറ്റോറിയത്തില്‍ നടന്ന ജൂബിലി സമ്മേളനം കേന്ദ്ര തൊഴില്‍ മന്ത്രി കൊടിക്കുന്നില്‍ സുരേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. മാര്‍ ജോസഫ്‌ പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. മാര്‍ ജോസഫ്‌ പവ്വത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി.

സിഎഫ്‌ തോമസ്‌ എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സ്‌മിത വിജയകുമാര്‍, വികാരി ജനറാള്‍ ഫാ. ജോസഫ്‌ മുണ്ടകത്തില്‍, ജേക്കബ്‌ ജോബ്‌ ഇമാനം വി.എഎച്ച്‌ അലിയാര്‍ മൗലവി അല്‍ ഖാസിമി, ശ്രുതി സ്‌കൂള്‍ ഓഫ്‌ മ്യൂസിക്‌ ഡയറക്ടര്‍ ഫാ. എം.പി. ജോര്‍ജ്‌, അഡ്വ. ജോയി ചിറയില്‍, മീഡിയ വില്ലേജ്‌ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, സദസ്‌ പ്രഥമാദ്ധ്യാപകന്‍ നാരായണന്‍കുട്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 

ചടങ്ങില്‍ ജോസ്‌ ആലഞ്ചേരി, ജോയി കുരിശുമ്മൂട്ടില്‍ പെരുന്ന മധു, മാസ്റ്റര്‍ മിനോണ്‍, നാരായണന്‍കുട്ടി സാര്‍ എന്നിവരെ ആദരിച്ചു. 

ജനറല്‍ സെക്രട്ടറി ഡോ. ജിജി കൂട്ടുമ്മേല്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ഡയറക്ടര്‍ ഫാ. തോമസ്‌ തൈക്കാട്ടുശേരി സ്വാഗതം ആശംസിച്ചു. ജനറല്‍ കണ്‍വീനര്‍ ജോസഫ്‌ പായിക്കാടന്‍ നന്ദിയും പറഞ്ഞു. പ്രഫ. രേഖ ജിജി കൂട്ടുമ്മേലാണ്‌ അവതരണം നടത്തിയത്‌.

തുടര്‍ന്നു നടന്ന കലാസന്ധ്യ സിനിമാ സംവിധായകന്‍ ജോണി ആന്റണി ഉദ്‌ഘാടനം ചെയ്‌തു. ചോറ്റാനിക്കര അജയകുമാറിന്റെ നേതൃത്വത്തില്‍ നടന്ന സംഗീതക്കച്ചേരിയ്‌ക്ക്‌ മറിയപ്പള്ളി സനല്‍ പദ്‌മനാഭന്‍, ഇത്തിത്താനം ജെ.എസ്‌. ജയചന്ദ്രന്‍, കോട്ടയം ഷിനു ഗോപിനാഥ്‌ എന്നിവര്‍ അകമ്പടിയായി.

തുടര്‍ന്ന്‌ എം.ജി. ഗ്രീഷ്‌മയുടെ മോണോആക്ട്‌ അവതരിപ്പിച്ചു. എസ്‌.ബി. കോളജ്‌ ഗായകസംഘം അവതരിപ്പിച്ച വെസ്റ്റേണ്‍ മ്യൂസിക്‌, റവ. ഡോ. ജെ. കൊല്ലാറയും സംഘവും അവതരിപ്പിച്ച ദൃശ്യവിസ്‌മയം, ബിന്‍സ്‌ പ്രിന്‍സ്‌ കുട്ടംപേരൂര്‍, ചിന്നു റോസ്‌ ജോസഫ്‌ കല്ലുകളം എന്നിവര്‍ അവതരിപ്പിച്ച ഗിറ്റാര്‍ സോളോ, ഷൈമാന്‍ മക്കത്ത്‌, ജൂബിന്‍ മാത്യു വില്ലൂന്നില്‌ എന്നിവരുടെ ജാസ്‌ഡ്രം സോളോ എന്നിവയും ചടങ്ങുകള്‍ക്ക്‌ മിഴിവേകി.

തുടര്‍ന്ന്‌ ഗുരുവും ശിഷ്യനും എന്ന പേരില്‍ ഫാ. തോമസ്‌ തൈക്കാട്ടുശേരിയും ഡോ. ജോണും ചേര്‍ന്ന്‌ ഫ്‌ളൂട്ട്‌ ഡെമോണ്‍സ്‌ട്രേഷന്‍ അവതരിപ്പിച്ചു. മേര്‍ളി മഠത്തിപ്പറമ്പിന്റെ വയലിന്‍ സോളോ, റീറ്റാ റോയി, റ്റീനാ മരിയ, ജോസഫ്‌ കുര്യന്‍, ബിബിന്‍, എമില്‍, അശ്വതി, മേര്‍ളി, ജോബിന്‍ പി. ജോര്‍ജ്‌, റോബിന്‍ മുട്ടാര്‍, അമ്പിളി ബിനു, മേര്‍ളി, ഷൈമാന്‍ മക്കത്ത്‌ എന്നിരുടെ ഇന്‍സ്‌ട്രമെന്റല്‍ മ്യൂസിക്‌ എന്നിവയും ഉണ്ടായിരുന്നു. 

തുടര്‍ന്ന്‌ സദസ്‌ ഓര്‍ക്കസ്‌ട്രാ ഗാനമേള അവതരിപ്പിച്ചു. രഘു, സെബാന്‍, വിനോദ്‌, തോമസുകുട്ടി, സുനില്‍, അജയകുമാര്‍, ജാന്‍സിമോള്‍, റോസമ്മ, വിന്‍സാ സാബന്‍, വീണ, ജാനീസ്‌, ഫാ. തോമസ്‌ തൈക്കാട്ടുശേരി, ഫാ. ഷാജി തുമ്പേച്ചിറ, ഫാ. റ്റോംസ്‌ കളപ്പുരയ്‌ക്കല്‍, ഫാ. ജോബി കറുകപ്പറമ്പില്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.