Breaking News

Trending right now:
Description
 
Apr 14, 2013

വരുന്നൂ, ഗ്ലോബല്‍മലയാളം ഇന്റര്‍നെറ്റ്‌ റേഡിയോ

image ഓണ്‍ലൈന്‍ പ്രസിദ്ധീകരണരംഗത്ത്‌ പുത്തന്‍ തരംഗമായി മാറിയ ഗ്ലോബല്‍ മലയാളം മീഡിയ ഗ്രൂപ്പിന്റെ ഇന്റര്‍നെറ്റ്‌ റേഡിയോ ഉടന്‍ ആരംഭിക്കുന്നു. സിഡ്‌നി ആസ്ഥാനമായി ലോകമെങ്ങുമുള്ള വിദേശമലയാളികള്‍ക്കായി ആരംഭിച്ച ഗ്ലോബല്‍ മലയാളം കുറഞ്ഞകാലംകൊണ്ട്‌ ശ്രദ്ധനേടിയിരുന്നു. 

വാര്‍ത്തകളെ വക്രിച്ചും വ്യക്തികളെ അധിക്ഷേപിച്ചും ഇക്കിളി തലക്കെട്ടുകള്‍ നല്‌കിയും നടത്തുന്ന വിലകുറഞ്ഞ പത്രപ്രവര്‍ത്തനമാണ്‌ ഓണ്‍ലൈന്‍ മീഡിയകള്‍ പലതും നടത്തുന്നത്‌ എന്ന ആക്ഷേപം നിലനില്‍ക്കുമ്പോള്‍, നേരായ വാര്‍ത്തകള്‍ വളച്ചൊടിക്കാതെ വായനക്കാരിലെത്തിക്കാന്‍ ശ്രദ്ധിക്കുന്നുവെന്നതാണ്‌ ഗ്ലോബല്‍ മലയാളത്തിന്റെ പ്രത്യേകതയെന്ന്‌ വായനക്കാര്‍ അംഗീകരിക്കുന്നു.

വാര്‍ത്തകളുടെയും വിനോദത്തിന്റെയും രംഗത്ത്‌ പുത്തന്‍ കാല്‍വയ്‌പായിരിക്കും ഇന്റര്‍നെറ്റ്‌ റേഡിയോയെന്ന്‌ ഗ്ലോബല്‍ മലയാളം ഡയറക്ടര്‍ വിനോദ്‌ മത്തായി പറഞ്ഞു. മേയ്‌ രണ്ടാംവാരത്തോടെ റേഡിയോ സ്‌ട്രീമിംഗ്‌ ആരംഭിക്കും. കംപ്യൂട്ടറില്‍നിന്ന്‌ നേരിട്ട്‌ മലയാളം ഗാനങ്ങളും വാര്‍ത്താകളും വിശകനങ്ങളും പത്രവിശേഷങ്ങളും ആസ്വദിക്കാനുള്ള അവസരമാണ്‌ ഇതുവഴി ലോകമെങ്ങുമുള്ള മലയാളികള്‍ക്കു മുന്നില്‍ തുറന്നു കിട്ടുന്നത്‌. ഇനി നിങ്ങളുടെ സ്വന്തം ശബ്ദത്തിലുള്ള പാട്ടുകള്‍, കവിതകള്‍, കഥകള്‍ എന്നിവ ഗ്ലോബല്‍ മലയാളത്തിലൂടെ ലോകമെങ്ങും പ്രക്ഷേപണം ചെയ്യാം. സിഡ്‌നിയിലെ പ്രമുഖ മാര്‍ക്കറ്റിംഗ്‌ കമ്പനിയായ ഫ്‌ളോറല്‍ വൈബ്‌സിനാണ്‌ ഗ്ലോബല്‍ മലയാളം റേഡിയോയുടെ ഓസ്‌ട്രേലിയയിലെ മാര്‍ക്കറ്റിംഗ്‌ വിഭാഗത്തിന്റെ ഉത്തരവാദിത്വം. 
 

 ഇവ റിക്കോര്‍ഡ്‌ ചെയ്‌ത്‌ globalmalayalam@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേയ്‌ക്ക്‌ അയച്ചുതരിക. visti: www.globalmalayalam.com, www.facebook.com/globalmalayalam

വായനക്കാര്‍ക്കെല്ലാം വിഷുദിനത്തിന്റെ ആശംസകള്‍