Breaking News

Trending right now:
Description
 
Apr 12, 2013

തേങ്ങാപ്പാല്‍ ചേര്‍ത്ത മീന്‍കറി

image >ദശക്കട്ടിയുള്ള മീന്‍ - 1/2 കിലോ
മഞ്ഞള്‍പ്പൊടി - 1/4 ടേബിള്‍സ്‌പൂണ്‍
മല്ലിപ്പൊടി - 1 1/2 ടേബിള്‍സ്‌പൂണ്‍
കാഷ്‌മീരി മുളകുപൊടി - 2 ടേബിള്‍സ്‌പൂണ്‍
സവാള - 2
വെളുത്തുള്ളി അല്ലി- 8
തക്കാളി - 2
ജീരകം - 1 ടേബിള്‍സ്‌പൂണ്‍
കടുകുപരിപ്പ്‌ - 1 ടേബിള്‍സ്‌പൂണ്‍
വാളന്‍പുളി - 11/4 ടേബിള്‍സ്‌പൂണ്‍
തേങ്ങയുടെ നല്ല കൊഴുപ്പുള്ള പാല്‍ - 2 1/2 കപ്പ്‌
എണ്ണ ആവശ്യത്തിന്‌
ഉപ്പ്‌ പാകത്തിന്‌

വറുത്തിടാന്‍
വറ്റല്‍മുളക്‌- 3
കടുക്‌ - 1/4 ടേബിള്‍സ്‌പൂണ്‍
കറിവേപ്പില - 10

പാകം ചെയ്യുന്ന വിധം
മീന്‍ വൃത്തിയാക്കി 2 ഇഞ്ച്‌ സമചതുരക്കഷണങ്ങളായി മുറിക്കുക. സവാള, തക്കാളി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, കാഷ്‌മീരി മുളകുപൊടി, വാളന്‍പുളി, ജീരകം, കടുകുപരിപ്പ്‌്‌ എന്നിവ നന്നായി അരച്ച്‌ പേസ്റ്റ്‌ പരുവത്തില്‍ ആക്കുക.
ഒരു ചട്ടിയില്‍ 2 ടേബിള്‍ സ്‌പൂണ്‍ എണ്ണ ഒഴിച്ച്‌ കടുക്‌ ഇടുക. കടുക്‌ പൊട്ടിക്കഴിയുമ്പോള്‍ വറ്റല്‍മുളക്‌, കറിവേപ്പില എന്നിവയിടുക. ഇവ മൂക്കുമ്പോള്‍ അരപ്പും ഉപ്പും ചേര്‍ത്ത്‌ നന്നായി മൂപ്പിക്കുക. എണ്ണ തെളിയുമ്പോള്‍ 1/4 കപ്പ്‌ വെള്ളം (അല്ലെങ്കില്‍ തേങ്ങയുടെ കട്ടികുറഞ്ഞ പാല്‍) ഒഴിച്ച്‌ തിളയ്‌ക്കുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇടുക. മീന്‍ വെന്തുകഴിയുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ക്കുക. കഷണങ്ങള്‍ ഉടയാതെ നന്നായി ഇളക്കി (പാത്രം ചുറ്റിച്ച്‌) തിളപ്പിയ്‌ക്കുക. കുത്തരിച്ചോറിന്റെ കൂടെ ചൂടോടെ കഴിയ്‌ക്കാം.