Breaking News

Trending right now:
Description
 
Apr 12, 2013

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഈ അദ്ധ്യയന വര്‍ഷത്തെ സ്കോളര്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.

മാത്യു മൂലേച്ചേരില്‍
image



ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെഎച്എന്‍എ) 2013-14 അദ്ധ്യയന വര്‍ഷത്തെ സ്കോളര്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. കേരളത്തില്‍ സാമ്പത്തീകമായി പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്കായുള്ളതാണ് ഈ സ്കോളര്‍ഷിപ്പെന്ന് കെഎച്എന്‍എ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ അനില്‍കുമാര്‍ പിള്ള,സെക്രട്ടറി ഗണേഷ് നായര്‍, സ്കോളര്‍ഷിപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ അറിയിച്ചു.

എഞ്ചിനീയറിംഗ്മെഡിസിന്‍, നേഴ്സിംഗ്ഫാര്‍മക്കോളജിദന്തിസ്ട്രി,തുടങ്ങിയ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് ഒന്നാം വര്‍ഷ പ്രവേശനം നേടുന്ന കുട്ടികള്‍ക്കാണ് 250 ഡോളര്‍ വീതം പ്രതിവര്‍ഷം നല്കുക. പ്രവേശന പരീക്ഷയില്‍ 85 ശതമാനത്തിലധികം മാര്‍ക്കും കുടുംബത്തിലെ വാര്‍ഷിക വരുമാനം അരലക്ഷത്തില്‍ കുറവുമാണ് ഈ സ്കോളര്‍ഷിപ്പിനുള്ള അടിസ്ഥാന യോഗ്യതകള്‍. തുടര്‍ച്ചയായ എട്ടാം വര്‍ഷമാണ് കെഎച്എന്‍എ ഈ സ്കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നത്. കഴിഞ്ഞവര്‍ഷം മാത്രം 150 - ഓളം കുട്ടികള്‍ക്ക് ഇതിന്റെ നന്മ അനുഭവിപ്പാന്‍ ഭാഗ്യം ലഭിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് സ്കോളര്‍ഷിപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു.

മിടുക്കന്മാരായ പാവപ്പെട്ട കുട്ടികളെ സഹായിക്കാനുള്ള ഈ സംരഭത്തിന് കൂടുതല്‍ സംഘടനകളുടെയും വ്യക്തികളുടെയും പിന്തുണ ആവശ്യമാണെന്നുംഅമേരിക്കയില്‍ താമസിക്കുന്ന ഓരോ മലയാളി ഹിന്ദു കുടുംബവും സ്കോളര്‍ഷിപ്പ് പദ്ധതിയെ പിന്തുണക്കുകയും അവരാലാവും വിധം ഏതെങ്കിലുമൊരു സേവന പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുകയും ചെയ്യണമെന്ന് കെഎച്എന്‍എ പ്രസിഡന്റ് ആനന്ദന്‍ നിറവേലുംഈ വര്‍ഷത്തെ 'കെഎച്എന്‍എ റാഫിള്‍' പദ്ധതിയിലൂടെ സ്വരൂപിക്കുന്ന പണം മുഴുവനും ഇതിന്റെ മാത്രം ഉപയോഗത്തിനായി മാത്രമേ വിനിയോഗിക്കുകയുള്ളുവെന്നുംറാഫിള്‍ ടിക്കറ്റുകള്‍ വാങ്ങി എല്ലാവരും ഈ പുണ്യപ്രവര്‍ത്തിയില്‍ പങ്കാളികളാകണമെന്ന് കെഎച്എന്‍എ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ അനില്‍കുമാര്‍ പിള്ളയും അഭ്യര്‍ത്ഥിച്ചു.

ഈ സ്കോളര്‍ഷിപ്പ് ഇതിനോടകം തന്നെ കേരളത്തില്‍ വളരെ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി മാറിയിട്ടുണ്ട്അഞ്ഞൂറിലധികം കുട്ടികള്‍ക്ക് ഇതിനോടകം പഠന സഹായം നല്‍=കുവാന്‍ കഴിഞ്ഞു എന്നത് അഭിമാനകരം തന്നെയാണെന്ന് കെഎച്എന്‍എ ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി ഗണേഷ് നായര്‍ പറഞ്ഞു.

ജൂലൈ 4-7 വരെ ഫ്ലോറിഡയില്‍ നടക്കുന്ന കെഎച്ന്‍എ കണ്‍വന്‍ഷനോടനുബന്ധിച്ച് 'കെഎച്എന്‍എ റാഫിള്‍' ടിക്കറ്റുകളുടെ നറുക്കെടുപ്പും നടത്തപ്പെടുന്നതായിരിക്കും. അതിന്റെ ഒന്നാം സമ്മാനം ഇന്‍ഡ്യയിലേക്കുള്ള 2 എയര്‍ ടിക്കറ്റുംരണ്ടാം സമ്മാനം ഡെല്‍ ലാപ്ടോപ്പ് കമ്പ്യൂട്ടറുംമൂന്നാം സമ്മാനം വണ്‍ ഡേ ഹൗസ് ബോട്ട് ക്രൂസുംനാലാം സമ്മാനമായി സോണി ബില്‍റ്റ് ഇന്‍ ക്യാമറയും ആണ്. റാഫിള്‍ ടിക്കറ്റ് വിവരങ്ങള്‍ക്ക് ആനന്ദന്‍ നിറവേല്‍ 954-675-3019, അനില്‍കുമാര്‍ പിള്ള 847-471-5379, ഗണേഷ് നായര്‍ 914-826-1677, ഹരികൃഷ്ണന്‍ നമ്പൂതിരി 956-243-1043എന്നിവരെ ബന്ധപ്പെടുക.