Breaking News

Trending right now:
Description
 
Apr 11, 2013

ചങ്ങനാശേരി സദസ്‌ അക്കാദമി രജതജൂബിലി നിറവില്‍

വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ വിപുലമായ ആഘോഷങ്ങള്‍, ഗാനമേള
image ചങ്ങനാശേരി അതിരൂപതാ കള്‍ച്ചറല്‍ അക്കാദമിയുടെ രജതജൂബിലി ആഘോഷം ഏപ്രില്‍ 12-ന്‌. പി.പി. ജോസ്‌ റോഡിലെ പുതിയ സ്വന്തം ആസ്ഥാനമന്ദിരത്തിലായിരിക്കും ഇനി മുതല്‍ സദസ്‌ പ്രവര്‍ത്തിക്കുക. പതിനായിരക്കണക്കിനു പേര്‍ക്ക്‌ സംഗീതത്തിന്റെ ഗുരുവായ ഫാ. തോമസ്‌ തൈക്കാട്ടുശേരിയാണ്‌ കഴിഞ്ഞ 25 വര്‍ഷമായി സദസിന്റെ ഡയറക്ടര്‍.

വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ ചങ്ങനാശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസപ്‌ പെരുന്തോട്ടം ആസ്ഥാനമന്ദിരം ആശീര്‍വദിക്കും. തുടര്‍ന്ന്‌ ചങ്ങനാശേരി അസംപ്‌ഷന്‍ കോളജ്‌ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജൂബിലി സമ്മേളനം കേന്ദ്ര തൊഴില്‍ മന്ത്രി കൊടിക്കുന്നില്‍ സുരേഷ്‌ ഉദ്‌ഘാടനം ചെയ്യും. മാര്‍ ജോസഫ്‌ പെരുന്തോട്ടം അധ്യക്ഷനായിരിക്കും. മാര്‍ ജോസഫ്‌ പവ്വത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തും.

സിഎഫ്‌ തോമസ്‌ എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സ്‌മിത വിജയകുമാര്‍, വികാരി ജനറാള്‍ ഫാ. ജോസഫ്‌ മുണ്ടകത്തില്‍, ജേക്കബ്‌ ജോബ്‌ ഇമാനം വി.എഎച്ച്‌ അലിയാര്‍ മൗലവി അല്‍ ഖാസിമി, ശ്രുതി സ്‌കൂള്‍ ഓഫ്‌ മ്യൂസിക്‌ ഡയറക്ടര്‍ ഫാ. എം.പി. ജോര്‍ജ്‌, അഡ്വ. ജോയി ചിറയില്‍, മീഡിയ വില്ലേജ്‌ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, സദസ്‌ പ്രഥമാദ്ധ്യാപകന്‍ നാരായണന്‍കുട്ടി എന്നിവര്‍ ആശംസകള്‍ അവതരിപ്പിക്കും.

ചടങ്ങില്‍ ജോസ്‌ ആലഞ്ചേരി, ജോയി കുരിശുമ്മൂട്ടില്‍ പെരുന്ന മധു, മാസ്റ്റര്‍ മിനോണ്‍, നാരായണന്‍കുട്ടി സാര്‍ എന്നിവരെ ആദരിക്കും.

ജനറല്‍ സെക്രട്ടറി ഡോ. ജിജി കൂട്ടുമ്മേല്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിക്കും. ഡയറക്ടര്‍ ഫാ. തോമസ്‌ തൈക്കാട്ടുശേരി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ജോസഫ്‌ പായിക്കാടന്‍ നന്ദിയും പറയും. പ്രഫ. രേഖ ജിജി കൂട്ടുമ്മേലാണ്‌ ആങ്കര്‍.

തുടര്‍ന്ന്‌ കലാസന്ധ്യ സിനിമാ സംവിധായകന്‍ ജോണി ആന്റണി ഉദ്‌ഘാടനം ചെയ്യും. ചോറ്റാനിക്കര അജയകുമാറിന്റെ നേതൃത്വത്തില്‍ സംഗീതക്കച്ചേരി. മറിയപ്പള്ളി സനല്‍ പദ്‌മനാഭന്‍, ഇത്തിത്താനം ജെ.എസ്‌. ജയചന്ദ്രന്‍, കോട്ടയം ഷിനു ഗോപിനാഥ്‌ എന്നിവരാണ്‌ അകമ്പടി.

തുടര്‍ന്ന്‌ എം.ജി. ഗ്രീഷ്‌മയുടെ മോണോആക്ട്‌, എസ്‌.ബി. കോളജ്‌ ഗായകസംഘം അവതരിപ്പിക്കുന്ന വെസ്റ്റേണ്‍ മ്യൂസിക്‌, റവ. ഡോ. ജെ. കൊല്ലാറയും സംഘവും അവതരിപ്പിക്കുന്ന ദൃശ്യവിസ്‌മയം, ബിന്‍സ്‌ പ്രിന്‍സ്‌ കുട്ടംപേരൂര്‍, ചിന്നു റോസ്‌ ജോസഫ്‌ കല്ലുകളം എന്നിവരുടെ ഗിറ്റാര്‍ സോളോ, ഷൈമാന്‍ മക്കത്ത്‌, ജൂബിന്‍ മാത്യു വില്ലൂന്നില്‌ എന്നിവരുടെ ജാസ്‌ഡ്രം സോളോ.

ഗുരുവും ശിഷ്യനും എന്ന പേരില്‍ ഫാ. തോമസ്‌ തൈക്കാട്ടുശേരിയും ഡോ. ജോണും ചേര്‍ന്ന്‌ ഫ്‌ളൂട്ട്‌ ഡെമോണ്‍സ്‌ട്രേഷന്‍ നടത്തും. മേര്‍ളി മഠത്തിപ്പറമ്പിന്റെ വയലിന്‍ സോളോ, റീറ്റാ റോയി, റ്റീനാ മരിയ, ജോസഫ്‌ കുര്യന്‍, ബിബിന്‍, എമില്‍, അശ്വതി, മേര്‍ളി, ജോബിന്‍ പി. ജോര്‍ജ്‌, റോബിന്‍ മുട്ടാര്‍, അമ്പിളി ബിനു, മേര്‍ളി, ഷൈമാന്‍ മക്കത്ത്‌ എന്നിരുടെ ഇന്‍സ്‌ട്രമെന്റല്‍ മ്യൂസിക്‌. തുടര്‍ന്ന്‌ സദസ്‌ ഓര്‍ക്കസ്‌ട്രാ അവതരിപ്പിക്കുന്ന ഗാനമേള. രഘു, സെബാന്‍, വിനോദ്‌, തോമസുകുട്ടി, സുനില്‍, അജയകുമാര്‍, ജാന്‍സിമോള്‍, റോസമ്മ, വിന്‍സാ സാബന്‍, വീണ, ജാനീസ്‌, ഫാ. തോമസ്‌ തൈക്കാട്ടുശേരി, ഫാ. ഷാജി തുമ്പേച്ചിറ, ഫാ. റ്റോംസ്‌ കളപ്പുരയ്‌ക്കല്‍, ഫാ. ജോബി കറുകപ്പറമ്പില്‍ തുടങ്ങിയവര്‍ പാടുന്നു.