Breaking News

Trending right now:
Description
 
Apr 11, 2013

നിതാഖാത്ത്‌ വിഷയത്തില്‍ സൗദി അംബാസിഡറുമായി വയലാര്‍ രവി ചര്‍ച്ച നടത്തി

image


ന്യൂഡല്‍ഹി: കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി ഇന്ത്യയിലെ സൗദി അംബാസിഡറുമായി നിതാഖാത്ത്‌ വിഷയവത്തില്‍ ചര്‍ച്ച നടത്തി. സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ട്‌ ഇന്ത്യക്കാര്‍ നേരിടുന്ന പ്രതിസന്ധികളാണ്‌ കൂടിക്കാഴ്‌ചയിലെ പ്രധാന ചര്‍ച്ചാ വിഷയം. 

അനധികൃത കുടിയേറ്റക്കാരോടു വിട്ടുവീഴ്‌ച ചെയ്യാനാവില്ലെന്നും എന്നാല്‍ ഇന്ത്യയുമായി സൗഹൃദ ചര്‍ച്ചയാകാമെന്നും അദ്ദേഹം വയലാര്‍ രവിയെ അറിയിച്ചു.

തിരികെ വരാനായി സൗദിയിലെ എംബസിയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള 3745 ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന്‌ കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷം വയലാര്‍ രവി അറിയിച്ചു. സൗദിയിലേക്ക്‌ അനധികൃതമായി നടത്തുന്ന റിക്രൂട്ട്‌മെന്റുകള്‍ തടയുമെന്നും സൗദിയില്‍ നിന്ന്‌ ഗ്രൂപ്പ്‌ വിസ നല്‍കുന്ന കാര്യത്തില്‍ നിയന്ത്രണം വേണമെന്നും സൗദി അംബാസഡറോട്‌ ആവശ്യപ്പെട്ടതായും വയലാര്‍ രവി വ്യക്തമാക്കി.