Breaking News

Trending right now:
Description
 
Apr 11, 2013

ഡൽഹി നരേല മലയാളീ അസോസിയേഷൻ

പി.ഗോപാല കൃഷ്ണൻ
image
ന്യൂ ഡൽഹി: നരേല മലയാളീ അസോസിയേഷന്റെ വാർഷിക പൊതുയോഗം അസോസിയേഷന്റെ നരേലയിലെ സഫിയാബാദ്‌ റോഡിൽ സ്ഥിതി ചെയ്യുന്ന ആസ്ഥാനത്ത് 08.04.2013 ഞാറാഴ്ച വൈകീട്ട് 6 മണിക്ക് അസോസിയേഷൻ പ്രസിടണ്ട് ശ്രീ ടോണി തോമസിന്റെ അധ്യക്ഷതയിൽ നടക്കുകയുണ്ടായി.

 കഴിഞ്ഞ ഒരു വർഷത്തെ വരവ്-ചെലവ് കണക്കുകളും , പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ആയതു യോഗം അങ്ങീകരിക്കുകയും ചെയ്തു. തുടർന്ന് അടുത്ത 2013 -2014 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളേയും യോഗം തിരഞ്ഞെടുക്കുകയുണ്ടായി.

 ആയാതിൻ പ്രകാരം എൻ.എം.എ യുടെ പുതിയ ഭാരവാഹികൾ താഴെ വിവരിക്കും പ്രകാരം : ശ്രീ ടോണി തോമസ്‌ - പ്രസിടണ്ട് ശ്രീ മുരളീധരൻ പിള്ള - വൈസ് പ്രസിടണ്ട് പി.ഗോപാല കൃഷ്ണൻ - സെക്രടറി ശ്രീ ജോണ്‍ - ജോയിന്റ് സെക്രടറി ശ്രീമതി ജിജി ജെറി - ട്രഷറർ മറ്റു എക്സെകുട്ടീവ് അംഗങ്ങൾ : ശ്രീ ശിവപ്രസാദ്, ശ്രീ സി.കെ രാമൻ.ശ്രീ.വത്സൻ, ശ്രീ നന്ദകുമാർ, ശ്രീമതി ലില്ലി തോമസ്‌, ശ്രീ ജോയ്. 

തുടർന്ന് പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ നോർക്കയുടെ കീഴിൽ ഉള്ള പ്രവാസി ഇൻഷുറൻസ് പദ്ധതിയിൽ എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തുക തുടങ്ങി അടുത്ത പ്രവർത്തന വർഷത്തേക്കുള്ള സുപ്രദാന നയപരിപാടികൾക്ക് രൂപം നല്കുകയും ചെയ്തു.