Breaking News

Trending right now:
Description
 
Apr 11, 2013

ഇന്ത്യാ ട്രൂപ്പ്‌ ടൂറിസ്റ്റ്‌ വിസാ സൗകര്യം ഒരുക്കുന്നു

image മുതിര്‍ന്ന പാകിസ്‌താനി പൗരന്‍മാര്‍ക്കായി `വിസ ഓണ്‍ അറൈവല്‍' സൗകര്യം ഒരുക്കിയ ഇന്ത്യ പാക്‌ വിനോദ സഞ്ചാരികള്‍ക്കായി `ഗ്രൂപ്പ്‌ ടൂറിസ്‌റ്റ്‌ വിസാ' സൗകര്യം ഒരുക്കുന്നു. പാകിസ്‌താന്‍ തിരിച്ചും ഈ പദ്ധതി നടപ്പാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ്‌ ഇന്ത്യയുടെയും നീക്കം. മാര്‍ച്ച്‌ 15ന്‌ പദ്ധതി നടപ്പാക്കാനായിരുന്നു മുന്‍പ്‌ തീരുമാനിച്ചിരുന്നത്‌. എന്നാല്‍ അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടിക സമര്‍പ്പിക്കാന്‍ പാകിസ്‌താന്‍ വൈകിയതിനാലാണ്‌ പദ്ധതി നീണ്ടുപോയത്‌. പട്ടിക ലഭിക്കുന്ന മുറയ്‌ക്ക്‌ ഗ്രൂപ്പ്‌ ടൂറിസ്‌റ്റ്‌ പദ്ധതി നടപ്പാക്കുമെന്ന്‌ ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പാകിസ്‌താനിലേക്ക്‌ ടൂറിസ്‌റ്റുകളെ അയയ്‌ക്കാന്‍ ഇന്ത്യ 18 ടൂര്‍ ഓപ്പറേറ്റര്‍മാരെ കണ്ടെത്തി പട്ടിക സമര്‍പ്പിച്ചിട്ടുണ്ട്‌. 30 ദിവസത്തേക്കാണ്‌ വിസ നല്‍കുക. കുറഞ്ഞത്‌ 10 അംഗങ്ങളെങ്കിലുമുള്ള സംഘത്തിനാകും വിസ നല്‍കുക. എന്നാല്‍ സംഘത്തില്‍ പരമാവധി 50 അംഗങ്ങള്‍ മാത്രമേ പാടുള്ളൂ.