Breaking News

Trending right now:
Description
 
Apr 11, 2013

തനിക്ക്‌ ഇണങ്ങാത്തവിധം സിനിമാ മാറിയെന്ന്‌ ലതാ മങ്കേഷ്‌കര്‍

image സിനിമ തനിക്ക്‌ ഇണങ്ങാത്ത വിധം മാറിയതായി ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍. ദീനാനാഥ്‌ മങ്കേഷ്‌കര്‍ അവാര്‍ഡ്‌ ജേതാക്കളെ പ്രഖ്യാപിക്കുന്ന ചടങ്ങിലായിരുന്നു ലതാ മങ്കേഷ്‌കറുടെ വിലയിരുത്തല്‍. ഞാന്‍ ജോലി ചെയ്‌തിരുന്ന കാലം അപേക്ഷിച്ച്‌ സിനിമ ഒരുപാടു മാറിയിരിക്കുന്നു. ഇത്‌ മോശമാണെന്നു ഞാന്‍ പറയില്ല. പക്ഷേ, ഞാന്‍ ഇതിനു യോജിക്കില്ലെന്ന്‌ എനിക്കറിയാം. ഇപ്പോള്‍ ഏതെങ്കിലും ചിത്രത്തില്‍ എന്നെ പാടാന്‍ ക്ഷണിച്ചാല്‍ അതിനോടു പൂര്‍ണമായും നീതി പുലര്‍ത്താന്‍ എനിക്കു കഴിഞ്ഞേക്കില്ല.- 83 വയസുകാരിയായ ഗായിക പറഞ്ഞു. മാറ്റം ലോകത്തില്‍ അനിവാര്യമാണെന്നും അതില്‍ ആരെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്നും അവര്‍ വിലയിരുത്തി. 1943ല്‍ പതിമൂന്നാം വയസിലാണ്‌ ലതാജി എന്നു സിനിമാ ലോകം വിളിക്കുന്ന ലതാ മങ്കേഷ്‌കര്‍ പാടിത്തുടങ്ങിയത്‌. മറാഠി ചിത്രത്തിനു വേണ്ടിയായിരുന്നു ആദ്യ ഗാനം. അക്കാലത്ത്‌ ജീവിക്കാനായി ചില സിനിമകളില്‍ ചെറിയ റോളുകളില്‍ അഭിനയിക്കുകയും ചെയ്‌തിരുന്നു. ഇഷ്ടമില്ലായിരുന്നുവെങ്കിലും കുടുംബം പുലര്‍ത്താന്‍ ഇത്‌ അനിവാര്യമായിരുന്നുവെന്നും അവര്‍ പറഞ്ഞു. 2011ല്‍ തേരേ ഹസ്‌നെ സെ എന്ന ചിത്രത്തിനു വേണ്ടിയാണ്‌ ലതാ മങ്കേഷ്‌കര്‍ അവസാനമായി പിന്നണി പാടിയത്‌.